Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]
മുഖത്തു സഹതാപം ആണോ…?? ഏഹ്.. എനിക്ക് തോന്നുന്നേ ആവും…ഒന്നും ഇല്ലേലും അവൾ ആരോടും പറഞ്ഞു എന്നെ നാണം കെടുത്തി ഇല്ലല്ലോ…ഇനി അവൾക് ശെരിക്കും ഇഷ്ട്ടം ഉണ്ടോ…അങ്ങനെ ഒരു ആയിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടാരുന്നു….. ഇടക്ക് അവൾ തിരിഞ്ഞു നോക്കുനുണ്ട്…ഇനി ഞാൻ അവളുടെ സീൻ പിടിക്കുവാണോ എന്ന് നോക്കുന്നത് ആവുമോ… ഞാൻ അമൃതയെ തന്നെ നോക്കി.. ഓരോന്ന് ആലോചിച്ചു ഇരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ സ്വാതി വീണ്ടും എന്റെ അടുത്തു വന്നു…
“എങ്ങനെ ഉണ്ട് “
ഞാൻ : കുഴപ്പം ഇല്ലാ ചേച്ചി…
സ്വാതി : ഞാനും മടുത്തു…
അവൾ എന്റെ അടുത്ത വന്നു തോളിൽ ചാരി ഇരുന്ന്…
സ്വാതി : നിനക്ക് ലോവർ ഒന്നും ഇല്ലെടാ
ഞാൻ : അതെന്നാ അങ്ങനെ ചോദിച്ചേ…
സ്വാതി : ചുമ്മാ…ഉണ്ടോ നിനക്ക്?
ഞാൻ ഒന്ന് ചിരിച്ചിട്ട് അമൃതയെ നോക്കി…ഞങ്ങളുടെ സംസാരം അവൾ ശ്രെദ്ധിക്കുന്നുണ്ട്…അവളുടെ മുഖം കടുന്നാൽ കുത്തിയ പോലെ ദേഷ്യമ്പിടിച്ചു ഇരിക്കുന്നു ….
ഞാൻ : ഇല്ലാ….
ഒരു സങ്കടം കലർത്തി..അമൃതയുടെ മുഖത്തു നോക്കി ആണ് ഞാൻ പറഞ്ഞെ.. പറഞ്ഞപ്പോളേക്കും അവൾ മുഖം തിരിച്ചു കളഞ്ഞു.....
സ്വാതി : പോടാ കള്ളം പറയാതെ.. നീ പുറത്തൊക്കെ പഠിച്ചിട്ട്.. നിനക്ക് ഇല്ലന്നോ …
ഞാൻ : അതെന്നാ പുറത്ത് പഠിക്കുന്നവർക് ലിവർ വേണം എന്ന് നിർബന്ധം ഉണ്ടോ??...
ഞാൻ ഒരു ദേഷ്യം കലർത്തി ചോദിച്ചു…
അപ്പോളേക്കും എല്ലാരും പ്രാക്ടീസ് മതിയാക്കി.. ഞങ്ങളുടെ അടുത്തു വന്നു.. നാളത്തെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു…ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു….
വരുന്നു വഴി മുഴുവൻ ചേച്ചിയും ഞാനും നാളത്തെ കാര്യങ്ങൾ സംസാരിക്കുവാരുന്നു…അമൃത മിണ്ടുന്നേ ഇല്ല.. ഫോണിൽ നോക്കി ഇരുന്നു…
വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങി.. ഞാൻ അമൃതയെ വിളിച്ചു…
“അമൃത..”
അവൾ തിരിഞ്ഞു നോക്കി…ഇപ്പോളും മുഖത്തു ദേഷ്യം ആണ്…അവൾ അവിടെ നിന്നു…ചേച്ചി നടന്നു വീട്ടിലോട്ട് കയറി…
“എനിക്ക് ഒന്ന് സംസാരിക്കണം…ഒന്ന് വരുമോ…”
ഞാൻ ആവളുടെ മുഖത്തു നോക്കി ചോദിച്ചു…
“എന്തിനാ…“
ദേഷ്യത്തോടെ എന്നോടു ചോദിച്ചു…
ഞാൻ : ഒന്ന് വാ എനിക്ക് സംസാരിക്കണം…ഞാൻ പയ്യെ വീടിന്റെ ഉള്ളിലേക്ക് കയറി…അവൾ
💬 Comments
View all comments