0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 519

എന്റെ പുറകെ വന്നു…ഞാൻ റൂമിൽ കയറി…ബാൽക്കണിയിൽ പോയി നിന്നു.. അവളും വന്നു എന്റെ അടുത്തു നിന്നു…

“എന്നോടുള്ള ദേഷ്യം എന്തിനാ ബാക്കി ഉള്ളവരോട് തീർക്കുന്നെ… ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞു പോയി.. നീ എന്നോട് ക്ഷമിക്ക് ”

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തു നിന്നു…മുഖത്തു വലിയ ഭാവ വിത്യാസം ഒന്നും ഇല്ലാ.. ഞാൻ തുടർന്നു…

“എനിക്ക് അറിയില്ല.. നീ എന്നെ പറ്റി എന്താ വിചാരിച്ചിരിക്കുന്നെ എന്ന്….വർഷങ്ങൾക്ക് മുൻപ്…എനിക്ക് ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയിട്ടുണ്ട്…. അവളുടെ പുറകെ കുറെ നടന്നു…പിന്നെ ഒരു ദിവസം ഞാൻ കാണുന്നെ.. അവൾ വേറെ ഒരുത്തന്റെ കൂടെ പോകുന്നതാ…അതിൽ പിന്നെ എനിക്ക് ആരോടും.. പ്രേമം തോന്നിയിട്ടില്ല.. ഇവിടെ വന്നു…നിന്നെ കണ്ടപ്പോൾ എന്റെ മനസ്സ് ഞാൻ പോലും അറിയാതെ നിന്നെ ഇഷ്ട്ടപെട്ടു ഈ ചുരുങ്ങിയ സമയംകൊണ്ട്..”

അവളുടെ മുഖത്തെ ദേഷ്യം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു… അവളുടെ മുഖത്തുന്നു കണ്ണ് മാറ്റി.. ഞാൻ ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി…

“നിനക്ക് എന്നെ ഇഷ്ട്ടം ആണോ എന്നോ…നിനക്ക് വേറെ ആരേലും ആയി ഇഷ്ട്ടം ഉണ്ടോ എന്നോ ഒന്നും ഞാൻ തിരിക്കിയില്ല…ആ ഒരു അവസ്ഥയിൽ ഞാൻ അങ്ങനെ പറഞ്ഞു പോയി… ഇതിന്റെ പേരിൽ നീ മൂഡോഫ് ആയി നടക്കല്ലേ…ചേച്ചിടെ കല്യാണം അല്ലെ…നീ വേണ്ടേ എല്ലാത്തിനും…ഞാൻ ഇനി ഒന്നിനും നിന്റെ അടുത്ത വരൂല…രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങു പോകും..”

ഇത്രേം പറഞ്ഞു…ഞാൻ റൂമിനു വെളിയിൽ പോയി…താഴെ ചെന്നപ്പോൾ അച്ഛൻ അവിടെ ഉണ്ടാരുന്നു…

“നീ വാ നമക്ക് ഒരു സ്ഥലം വരെ പോകാം “

ആദ്യമായി എന്റെ മനസ്സ് വായിച്ചെന്നപോലെ എന്നോടു അച്ഛൻ ഒരു കാര്യം പറയുന്നേ…ആ വീട്ടിൽ ഇനി നിൽക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നി …

ഞാൻ അച്ഛന്റെ കൂടെ കാറിൽ കയറി…. പോകുന്ന വഴിയോ.. പോകുന്ന സ്ഥലമോ ഒന്നും എനിക്ക് അറിയണ്ടാരുന്നു…ഞാൻ കണ്ണ് അടച്ചു അവളുടെ മുഖം മനസ്സിൽ ഓർത്തു വിഷമിച്ചു ഇരുന്നു…. ഇടക്ക് എപ്പോളോ അച്ഛൻ ആരുടെയോ വീട്ടിൽ കയറി…ഞാൻ കാറിൽ തന്നെ ഇരുന്നു… തിരിച്ചു വീട്ടിൽ വന്നു കാർ നിർത്തി ഇറങ്ങി വരാൻ പറഞ്ഞപ്പോൾ ആണ്..

💬 Comments

View all comments