0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.8K

സ്വാതയോട് സംസാരിക്കുന്നുണ്ടേലും എന്റെ നോട്ടം മുഴുവൻ അമൃതയിൽ ആരുന്നു…ഞങ്ങളുടെ സൗഹൃദം അമൃതയിൽ അസുസ്ഥത ഉണ്ടാക്കിയിരുന്നു…അവളുടെ കണ്ണുകളിൽ ഉള്ളത്…എന്നോടുള്ള ഇഷ്ട്ടം ആരിക്കുമോ…അതോ ഞാൻ സ്വാതയോട് മിണ്ടുന്നതിൽ ഉള്ള ദേഷ്യമോ…ഞാൻ മനസ്സിൽ ഓർത്തു…

ഞാൻ ഒരു വിധത്തിൽ ചെറിയ രണ്ടു മൂന്ന് സ്റ്റെപ് പഠിച്ചു എടുത്തു... ഞാൻ ഡാൻസ് കളിക്കുന്ന കാര്യം അമ്മയും അച്ഛനും അറിഞ്ഞ അവർക്ക് വല്ല ഹാർട്ട്‌ അറ്റാക്ക് വരും... ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു...

പ്രാക്ടീസ് കഴിഞ്ഞു ഞങ്ങൾ ഇറങ്ങി... സ്വാതി എന്റെ അടുത്ത വന്നു.. “കൊള്ളാം നീ ഇത്രേം പെട്ടന്ന് ചെറിയ സ്റ്റെപ് ആണേലും പഠിച്ചു എടുത്തല്ലോ...”

അവൾക്ക് ഒരു ചിരി സമ്മതിച്ചു…ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു…

പോരുന്ന വഴി ഷീണം കാരണം ആവണം ചേച്ചി ഉറക്കം ആരുന്നു... അമൃത എന്നോടു ഒന്നും മിണ്ടിയും ഇല്ലാ... ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല.... നല്ല ക്ഷീണം ആരുന്നു എനിക്കും... അതുകൊണ്ട് എങ്ങനെലും ഒന്ന് വീട്ടിൽ എത്തിയ മതി എന്നെ ഉണ്ടാരുന്നോളു..

വണ്ടി പാർക്ക്‌ ചെയ്തു .... നേരെ റൂമിലോട്ടു വെച്ചു പിടിച്ചു...കുളിച്ചു കിടന്നു ഉറങ്ങി... അമ്മ ഇടക്ക് കഴിക്കാൻ വിളിച്ചങ്കിലും പോയില്ല...നല്ല ക്ഷീണം ആരുന്നു

രാവിലെ ഒരുപാട് വൈകി ആണ് ഞാൻ ഉണർന്നെ .. എന്നീറ്റ് ഫ്രഷ് ആയി ഞാൻ താഴേക്ക് ചെന്നു.. അമ്മ മാത്രം ഉണ്ടാരുന്നോളു…അവരൊക്കെ അമ്പലത്തിൽ പോയി എന്ന് പറഞ്ഞു…

അമൃതയെ കാണാനാവാത്തത്.. എന്നിൽ ഒരു നിരാശ ഉണ്ടാക്കി…. അവളെ കാണാതെ ഇരിക്കുമ്പോൾ…എനിക്ക് എല്ലാം നഷ്ടപെടുന്ന ഒരു ഫീൽ

“ഡാ ഇന്ന് അവർക്ക് ഡ്രസ്സ്‌ എടുക്കാൻ പോകണം.. നീ റെഡി ആയി ഇരിക്ക്…”

ഞാൻ

💬 Comments

View all comments