Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]
തിരിക്കും…”
ഞാൻ ദയനീയമായി അവളെ നോക്കി…അവളിൽ നിന്നും വിട്ടു മാറി..
അവൾ വീണ്ടും കൈ രണ്ടും.. കഴുത്തിലൂടെ ഇട്ട് അവളിലേക്ക് അടുപ്പിച്ചു…
“ഡാ ചേട്ടാ…ഐ ലവ് യു ടൂ… ”
എന്ന് അവൾ പറഞ്ഞു കവിളിൽ ഒരു ഉമ്മയും തന്നിട്ട് അവൾ വെളിയിലേക്ക് ഓടി…. ഞാൻ അവൾ പോകുന്നെ നോക്കി നിന്നു…
താഴേക്ക് നോക്കിയപ്പോൾ.. ടവൽ കിടക്കുന്നു…
ഞാൻ : അമൃത…ടവൽ വേണ്ടേ..
“വേണ്ട അത് ഞാൻ ചുമ്മാ പറഞ്ഞതാ…”
പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞു അവൾ ഓടി..
അമ്പടി എന്നെ ഇവിടെ വരുത്താനുള്ള അടവ് ആരുന്നല്ലേ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് നടന്നു..
ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സ്വാതി അവിടെ തന്നെ ഉണ്ടാരുന്നു…
സ്വാതി : എന്നാടാ മുഖത്തു ഒരു പ്രസാദം…
ഞാൻ : അതെന്നാ ചേച്ചി അങ്ങനെ ചോദിച്ചേ…
സ്വാതി : അതെ ഈ പ്രേമത്തിൽ പെടുന്നവരെ കാണാൻ നല്ല രസമാ.. അവരു വിചാരിക്കും ആർക്കും ഒന്നും മനസ്സിലാവില്ലന്ന്…. എന്നാ കാണുന്നവർക്ക് എല്ലാം മനസിലാകുവേം ചെയ്യും…
സ്വാതി ചിരിച്ചോണ്ട് പറഞ്ഞു..
ഞാൻ എല്ലം കേട്ടു സ്തംഭിച്ചു നിന്നു…
സ്വാതി : അവളു നാണംകുണുങ്ങി ഓടി പോകുന്നെ കണ്ടു…കിസ്സിങ് ആരുന്നല്ലേ….
ഞാൻ കണ്ണ് മിഴിച്ചു നിന്നു..
ഇവൾ ഇതെല്ലാം കണ്ടോ ദൈവമേ…ഞാൻ മനസ്സിൽ ഓർത്തു…
സ്വാതി : എത്ര നാളായി തുടങ്ങിട്ട്…ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ നീ ഇല്ലന്ന് കള്ളം പറഞ്ഞു അല്ലെ.. കൊള്ളാം നീ …
ഞാൻ നടന്നത് എല്ലാം സ്വാതിയോട് പറഞ്ഞു…അവൾ ഒരു ചിരിയോടെ കേട്ട് നിന്നു …
സ്വാതി : അപ്പോൾ അതിനാണ് അല്ലെ അവളു ഇതിലെ എല്ലാം മുഖം വീർപ്പിച്ചു നടന്നെ…
ഞാൻ ചിരിച്ചു…
ഞാൻ : ചേച്ചി ആരോടും പറയണ്ട....
അവൾ ഒരു കള്ള ചിരിയോടെ..
സ്വാതി : ഇല്ലാ.. ദേ നിന്റെ പെണ്ണ് എന്നെ നോക്കി ദഹിപ്പിക്കുന്നു….
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ കൈ കെട്ടി നോക്കി നിക്കുന്നു..
സ്വാതി അവൾക്ക് നേരെ നടന്നു.. ഞാൻ സ്വാതയുടെ കൂടെ നടന്നു…
“എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ…..
💬 Comments
View all comments