Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]
എന്നാൽ വാ…
ഞങ്ങൾ സാരീ എടുക്കാനായി നടന്നു…പോകുന്ന വഴിയിൽ അവൾ ചുറ്റും നോക്കുവാരുന്നു…
ഞാൻ : എന്താ മോളെ…നിനക്കും വേണോ…?
അവൾ : വേണം.. പക്ഷെ ഇപ്പോൾ അല്ല.. മോനെ പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിട്ട് ആദ്യത്തെ ശമ്പളം കൊണ്ട് എനിക്ക് വാങ്ങി തന്നാൽ മതി…
ഞാൻ : അതിനൊക്കെ ഒരുപാടു നാൾ പിടിക്കിലെ..
അവൾ :“എനിക്ക് അപ്പോൾ വാങ്ങി തന്ന മതിയാന്നെ…”
അവൾ ചിരിച്ചോണ്ട് എന്നോടു പറഞ്ഞിട്ട്.. എന്റെ തോളിൽ കൈ ഇട്ടു എന്നോടു ചേർന്ന് നടന്നു.
ഷർട്ട് സെലക്ട് ചെയ്യാൻ ഇത്ര പാട് ഇല്ലാരുന്നു.. അവൾ തനി പെണ്ണുങ്ങളുടെ സുഭാവം കാണിച്ചു…അവിടെ ഇരുന്ന സാരീ മുഴുവൻ നോക്കിട്ട് അവസാനം ഒരണ്ണം സെലക്ട് ചെയ്തു...
ഞാൻ : കഴിഞ്ഞോ..?
ഞാൻ തടിക്ക് കൈ വെച്ചു ചോദിച്ചു.. അവൾ ഒന്ന് ചിരിച്ചിട്ട് സാരീ എന്റെ കൈയിൽ തന്നിട്ട്…
“ബില്ല് പേ ചെയ്തേക്ക്..”
ഇനി ചത്താലും ഇവളുടെ കൂടെ ഡ്രസ്സ് വാങ്ങാൻ ഞാൻ ഇല്ല.. എന്ന് മനസ്സിൽ ഓർത്തു അവളുടെ പുറകെ നടന്നു…
ബില്ല് പേ ചെയ്തു അവളുടെ കൈയിൽ പാക്കറ്റ് കൊടുത്ത്.. ഞാൻ ബൈക്ക് എടുത്തു..
അവൾ : നേരം ഒത്തിരി ആയി അല്ലെ..
ഞാൻ : ഏയ് ഇല്ലാ…രണ്ട് മണിക്കൂർ ആയിട്ടേ ഒള്ളു സാരീ നോക്കാൻ തുടങ്ങിട്ട്..
അവൾ : അപ്പച്ചി നോക്കുമ്പോൾ ഇഷ്ട്ടപെട്ടില്ലേ എനിക്ക് അല്ലെ നാണക്കേട്
ഞാൻ : ഓ..
ഞാൻ വണ്ടി വീട് ലക്ഷ്യമാക്കി ഓടിച്ചു…നേരം വൈകിയിരുന്നു…മഴക്കാർ മുടിയാ അന്തരീഷം..നല്ല തണുത്ത കാറ്റ്.അവളുടെ കൂടെ ഉള്ള ഈ യാത്ര എന്നെ
💬 Comments
View all comments