Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]
തുറന്നു…കാഴ്ച്ച വ്യക്തമല്ല…പയ്യെ കണ്ണ് തുറന്ന്.. അമൃതയെ എനിക്ക് കാണാം.. ഞാൻ അവളെ വിളിച്ചു…
“ആമി….”
എനിക്ക് ഒച്ചതിൽ വിളിക്കാൻ പറ്റുന്നില്ല.. എണിറ്റു അവളുടെ അടുത്തേക് നടക്കാൻ ഒരു ശ്രമം നടത്തി..പക്ഷെ എന്റെ വിരലുകൾ പോലും ചലിച്ചില്ലാ...
“ആമി…”
ഞാൻ വീണ്ടും വീണ്ടും വിളിച്ചു.. അവളുടെ തലയിൽ നിന്നും കണ്ണ് വഴി.. അവളുടെ ചുണ്ടിലേക്ക് ചോര ഒലിച്ചു എത്തി…ചൂണ്ടിൽ നിന്നും ഇറ്റ് ഇറ്റ് ആയി റോഡിലേക്ക് ചോര വീഴുന്നു…അവളുടെ കണ്ണുകൾ മിഴിഞ്ഞു ഇരിക്കുക ആണ്
ആരൊക്കെയോ ദൂരെന്ന് ഓടി വരുന്ന കാലുകൾ കാണാം.. അവർ എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്ക് ഒന്നും വ്യക്തം ആവുന്നില്ല.. അവർ വന്നു ആമിയെ പൊക്കി എടുത്തു..അവളുടെ കൈയ്യും അഴകർന്ന മുടിയും കെട്ടാഴിഞ്ഞു താഴേക്ക് തൂങ്ങി കിടന്നു …അവളെ കൊണ്ട് പോകുന്നത് കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു…പയ്യെ എന്റെ ബോധവും പോയി…
കണ്ണ് തുറന്നപ്പോൾ ഒരു ഹോസ്പിറ്റലിൽ ആണ്.. ചുറ്റും ഡോക്ടറും നേഴ്സും..
“ ആമി എവിടെ.. “
ഞാൻ ചുറ്റും നോക്കി അവരോടു ചോദിച്ചു…
“എല്ലാരും ഇവിടെ ഉണ്ട്.. “
ഡോക്ടർ എനിക്ക് മറുപടി പറഞ്ഞു..
“റസ്റ്റ് എടുത്തോളൂ ഒന്നും ഇല്ലേ.. “
ഞാൻ ശെരിക് കണ്ണ് തുറന്നു എന്നെ ഒന്നും നോക്കി…കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട്..
“ആമി എവിടെ…എനിക്ക് കാണണം.. “
ഡോക്ടർ : ഉറങ്ങി എനിക്കുമ്പോൾ കാണിക്കാം…
ഡോക്ടർ പറഞ്ഞത് അനുസരിച്ചപോലെ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു…
വീണ്ടും കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ അച്ഛൻ ഉണ്ടാരുന്നു..
“അമൃത എന്ത്യേ അച്ഛാ…”
അച്ഛൻ : അവൾ അപ്പുറത്തെ റൂമിൽ ഉണ്ട്…
എനിക്ക്
💬 Comments
View all comments