Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
പോയതാണ്.. “
ഞാൻ മറുപടി കൊടുത്തു.. അമ്മയും ചേച്ചിയും നീതുവും എന്റെ മുഖത്തേക്ക് നോക്കി.. എന്റെ അവസ്ഥ അവർക്ക് മനസ്സിലായിട്ടുണ്ടാവും..
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയി.. അമ്മ അവളുടെ കൈയിൽ വിളക്ക് കൊടുത്തു.. അവൾ വലത്തുകാല് വെച്ച് അകത്തേക്കു കയറി...
എല്ലാവരും ചിരിയും സംസാരവും ആയി വീട് മുഴുവൻ ഒച്ച ആരുന്നു.. അവിടെ ഞാൻ മാത്രം ഒറ്റപെട്ട ഇരുന്നു.. തലയൊക്കെ പൊട്ടി പോകുന്നപോലെ... ഞാൻ എണീറ്റ് റൂമിലേക്ക് പോയി കിടന്നു...
“ഡാ... നീ എന്തിനാ വിഷമിക്കുന്നെ.. എന്നെ ഓർത്തിട്ടാണോ... “
ഞാൻ : എനിക്ക് പറ്റുന്നില്ല നീ ഇല്ലാതെ... ഞാൻ വരട്ടെ നിങ്ങളുടെ അടുത്തേക്ക്...
“നീ എന്താ പറയുന്നേ... ഞാൻ നല്ല അടി വെച്ച് തരും പറഞ്ഞേക്കാം...പറഞ്ഞാൽ നീ കേൾക്കുലെ.. “
ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു..
“ ആമി... “
ചുറ്റും നോക്കി വിളിച്ചു.. ദൈവമേ സ്വപ്‍നം ആരുന്നോ... ഞാൻ ബെഡിൽ കുറച്ചു നേരം ഇരുന്നു.. പിന്നെ എണീറ്റ് പോയി കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു...
“ എവിടെ ആരുന്നു നീ.. “
അമ്മ ഒരു ഗ്ലാസ് ചായ കൈയിൽ തന്നു എന്നോട് ചോദിച്ചു.
“ തല വേദന എടുത്തപ്പോൾ ഒന്ന് കിടന്നതാ.... “
ഞാൻ അവിടുന്നു നടന്ന ഹാളിൽ പോയി ഇരുന്നു.. ആരൊക്കെയോ വന്നു എന്നെ പരിചയപെട്ടു... എല്ലാവരോടും സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു വിളിച്ചു...
“ ഡാ മുകളിലേക്ക് ചെല്ല്.. “
ഞാൻ : എന്തിനാ...
ചേച്ചി : കിടക്കണ്ടേ
ഞാൻ : ഇപ്പോളെയോ..
ചേച്ചി : എടാ മാണ്ട ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ് ചെല്ല് അങ്ങോട്ട്.
ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് നടന്നു..
“ഡാ... നിന്റെ മാനസിക അവസ്ഥ എനിക്ക് മനസിലാവും... എല്ലം മറന്ന് നീ ഒരു പുതിയ ജീവിതം തുടങ്ങണം.. “
ഞാൻ : എനിക്ക് അറിയില്ല ചേച്ചി.. എന്റെ ജീവിതം ഞാൻ വിചാരിക്കുന്നത് പോലെ അല്ല പോകുന്നെ...
ചേച്ചി എന്റെ വാ പോത്തി... എന്നിട്ട്
💬 Comments
View all comments