Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
വെച്ച്..
“ യാത്രയൊക്കെ സുഖം ആരുന്നോ…”
ഞാൻ മറുപടി ആയി തലയാട്ടി…കൂടുതൽ ഒന്നും സംസാരിക്കാൻ അച്ഛന് ആവുല്ലെന്ന് ആ മുഖത്തുന്നു വ്യക്തമായിരുന്നു..
“വാ…വല്ലതും കഴിക്കാം..”
അച്ഛന് എന്റെ തോളിൽ തട്ടിയിട്ട് താഴേക്ക് പോയി…അവരൊക്കെ എന്നെ കാണുമ്പോൾ തളരുന്നത് പോലെ എനിക്ക് തോന്നി…
ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു…അമ്മ എന്നെ കണ്ടപ്പോൾ തന്നെ ഫുഡ് എടുത്ത് വെച്ചു…അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രിത്യേക സ്വാദ് തന്നെ…
“മോനെ…ഡാ…”
ഞാൻ : എന്താ അമ്മേ..
അമ്മ : നീ ഇതുവരേം മോളെ കണ്ടിട്ടില്ലല്ലോ..നീ പോയി ഒന്ന് കണ്ട് സംസാരിക്ക്..
ഞാൻ : അതിന്റെ ആവിശ്യം ഉണ്ടോ..?
അമ്മ : വേണം…നാളെ കഴിഞ്ഞ എൻഗേജ്മെന്റ്..അതിനു മുന്നേ ഒന്ന് പോയി കാണു..ആ കൊച്ചിന് കാണുലെ ആഗ്രഹം.
ഞാൻ : അമ്മ..ഒന്നുടെ ആലോചിച്ചിട്ട് പോരെ ഈ കല്യാണം..എല്ലാം അറിയുന്നത് അല്ലെ…
അമ്മ : നീ എനിക്ക് വാക്ക് തന്നതാ..നീ മറന്നോ അത്..
എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല..ഞാൻ കഴിപ്പ് നിർത്തി എണിറ്റു..കൈ കഴുകി റൂമിൽ പോയി ഇരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അകത്തേക്ക് കയറി വന്നു..
“ ദേ ഏതാ മോൾടെ നമ്പർ..അവൾ പഠിക്കുന്ന ഹോസ്പിറ്റലിന്റെ അഡ്രസ്സ് ഇതാണ്…നീ പോയി ഒന്ന് കാണു മോനെ..”
ഞാൻ മനസില്ല മനസ്സോടെ എണീറ്റ് റെഡി ആയി…
“അവളോട് ഉള്ളതൊക്കെ തുറന്ന് പറഞ്ഞു എങ്ങനേലും ഈ കല്യാണത്തിൽ നിന്നും പിന്മാറ്റണം “ ഞാൻ മനസ്സിൽ പറഞ്ഞോണ്ട് താഴേക്ക് നടന്നു…അച്ഛൻ എന്റെ കൈ ബൈക്ക്ന്റെ താക്കോൽ തന്നു..ഞാൻ അതിൽ ഒന്ന് മുറുക്കെപിടിച്ചിട്ട്..
“വേണ്ട..അച്ഛാ..എനിക്ക് അത് ഇനി ഓടിക്കാൻ പറ്റൂല..”
അച്ഛന്റെ കൈയിൽ താക്കോൽ തിരികെ കൊടുത്തു ഞാൻ പറഞ്ഞു..അച്ഛൻ അകത്തേക്ക് പോയി താർന്റെ താക്കോൽ എടുത്ത് തന്നു..
“പോയിട്ട് വാ…”
ഞാൻ തലയാട്ടി..വണ്ടിയിൽ കയറി..ഫോണിൽ ലൊക്കേഷൻ വെച്ചു ഞാൻ യാത്ര തിരിച്ചു…പോകുന്ന വഴിക്ക് ഫോണിലേക്ക് കാൾ വന്നു..
“ഹലോ..ഞാൻ നീതു ആണ് “
ഒരു ഇടറുന്ന സ്വരത്തോടെ ചോദിച്ചു..
ഞാൻ : ഹലോ..
നീതു : എവിടെ എത്തി..?
ഞാൻ : സ്ഥലം അറിയില്ല..മാപ്പിൽ പത്ത്
💬 Comments
View all comments