Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
ഇരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അകത്തേക്ക് കയറി വന്നു..
“ ദേ ഏതാ മോൾടെ നമ്പർ..അവൾ പഠിക്കുന്ന ഹോസ്പിറ്റലിന്റെ അഡ്രസ്സ് ഇതാണ്…നീ പോയി ഒന്ന് കാണു മോനെ..”
ഞാൻ മനസില്ല മനസ്സോടെ എണീറ്റ് റെഡി ആയി…
“അവളോട് ഉള്ളതൊക്കെ തുറന്ന് പറഞ്ഞു എങ്ങനേലും ഈ കല്യാണത്തിൽ നിന്നും പിന്മാറ്റണം “ ഞാൻ മനസ്സിൽ പറഞ്ഞോണ്ട് താഴേക്ക് നടന്നു…അച്ഛൻ എന്റെ കൈ ബൈക്ക്ന്റെ താക്കോൽ തന്നു..ഞാൻ അതിൽ ഒന്ന് മുറുക്കെപിടിച്ചിട്ട്..
“വേണ്ട..അച്ഛാ..എനിക്ക് അത് ഇനി ഓടിക്കാൻ പറ്റൂല..”
അച്ഛന്റെ കൈയിൽ താക്കോൽ തിരികെ കൊടുത്തു ഞാൻ പറഞ്ഞു..അച്ഛൻ അകത്തേക്ക് പോയി താർന്റെ താക്കോൽ എടുത്ത് തന്നു..
“പോയിട്ട് വാ…”
ഞാൻ തലയാട്ടി..വണ്ടിയിൽ കയറി..ഫോണിൽ ലൊക്കേഷൻ വെച്ചു ഞാൻ യാത്ര തിരിച്ചു…പോകുന്ന വഴിക്ക് ഫോണിലേക്ക് കാൾ വന്നു..
“ഹലോ..ഞാൻ നീതു ആണ് “
ഒരു ഇടറുന്ന സ്വരത്തോടെ ചോദിച്ചു..
ഞാൻ : ഹലോ..
നീതു : എവിടെ എത്തി..?
ഞാൻ : സ്ഥലം അറിയില്ല..മാപ്പിൽ പത്ത് മിനിറ്റ് കൂടെ കാണിക്കുന്നുണ്ട്..
നീതു : ഹോസ്പിറ്റിൽ വന്നിട്ട് വിളിച്ചാൽ മതി ഞാൻ ഇറങ്ങി വരാം…
ഞാൻ : ശെരി…
കോൾ കട്ട് ചെയ്ത് ഞാൻ വണ്ടി ഓടിച്ചു മനസ്സിന് ഒരു സമാധാനവും സ്വസ്ഥതയും ഇല്ലാത്ത പോലെ... ഹോസ്പിറ്റലിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി.പുറത്ത ഇറങ്ങി ഞാൻ അവളെ ഒന്നുടെ വിളിച്ചു..
ഞാൻ : ഹലോ…
അവൾ : എത്തിയോ..?
ഞാൻ : മ്മ്…
അവൾ : ഞാൻ ദാ വരുന്നു…
കോൾ കട്ട് ചെയ്ത് ഞാൻ വണ്ടിയുടെ ഫ്രോന്റിൽ ചാരി നിന്നു…ദൂരെ ഒരു കുഞ്ഞു
💬 Comments
View all comments