Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
ചേച്ചി : ഞാൻ പറയുന്നത് നീ കേട്ടാൽ മതി…അമൃത പറയുന്നത് ആണ് എന്ന് വിചാരിച്ചോ..
ഞാൻ ഒന്നും മിണ്ടാതെ കിടന്നു…കുറച്ചു നേരത്തെ മൗനത്തിനു ശേഷം..
“ നീ ഇന്ന് അവളെ കണ്ടിട്ട് എന്ത് പറഞ്ഞു.. “
ഞാൻ : ഞാൻ നടന്നത് എല്ലാം അവളോട് തുറന്ന് പറഞ്ഞു.. എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലന്നും..
ചേച്ചി എന്റെ കൈക്കിട്ട് ആഞ്ഞു ഒരു അടി തന്നു…നല്ലതുപോലെ വേദനിച്ചേങ്കിലും ഞാൻ അനങ്ങി ഇല്ല..
ചേച്ചി : എന്ത് പണിയ നീ കാണിച്ചേ…ഇതിനു ആണോ നീ പോയത്..
അപ്പോളേക്കും അമ്മ റൂമിലേക്കു വന്നു…
“ രണ്ടു പേരും വാ കാപ്പി എടുത്തു വെച്ചിട്ടുണ്ട്.. “
ഞങ്ങളോട് പറഞ്ഞിട്ട് അമ്മ താഴേക്ക് പോയി..
ചേച്ചി : നീ ഇത് ആരോടും പറയണ്ട…അവരുടെ സന്തോഷം നീ ആയിട്ട് കളയണ്ട..ഞാൻ മയത്തിൽ പറഞ്ഞു മനസിലാക്കാം…
ഞാൻ ഒന്ന് മൂളി.. ചേച്ചിടെ മടിയിൽ നിന്നും എണീറ്റ് ബെഡിൽ കിടന്നു..
ചേച്ചി : നീ വരുന്നില്ലേ..
ഞാൻ : ഇല്ല…
ഞാൻ തകർന്ന് ആ ബെഡിൽ കിടന്നു... ഉണർന്നത് രാത്രിയിൽ ആണ്..ഞാൻ എഴുനേറ്റു താഴേക്ക് ചെന്നു.. അമ്മയും അച്ഛനും ചേച്ചിയുമൊക്കെ എന്തോ ചർച്ചയിൽ ആണ്..
“ ഡാ നാളെ പോയി ഡ്രസ്സ് ഒകെ എടുക്കണം.. ഇനി സമയം ഇല്ല ഒന്നിനും.. “
ഞാൻ അമ്മയെ നോക്കി തലയാട്ടി…അടുക്കയിലേക്ക് പോയി.. ചേച്ചി എന്റെ പുറകിൽ വന്നു..
ചേച്ചി : എടാ അവള് അവളുടെ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലെന്ന തോന്നുന്നേ.. അവളുടെ വീട്ടിൽ നിന്നും ഇപ്പോൾ അപ്പച്ചിയെ വിളിച്ചേ ഒള്ളു..
ഞാൻ : മ്മ്..
ഞാൻ വെള്ളം കുടിച്ചിട്ട് തിരിച്ചു നടന്നു…
“ നിനക്ക് കഴിക്കാൻ വേണ്ടേ…”
ചേച്ചി പുറകിൽ നിന്നും ചോദിച്ചു..
“ വിശപ്പില്ല…”
നടക്കുന്ന വഴിക്ക് ഞാൻ പറഞ്ഞു.. റൂമിൽ ചെന്നു ബെഡിൽ ഇരുന്നു…
“എന്നാലും അവൾ എന്താരിക്കും പറയാതെ.. അതോ അവൾ പറഞ്ഞിട്ടും വീട്ടുകാര് കേൾക്കാതെ ആണോ.. “
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു.. പിറ്റേ ദിവസം ഷോപ്പിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആരുന്നു…അങ്ങനെ എൻഗേജ്മെന്റ് ദിവസം
💬 Comments
View all comments