0%

Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]

Author : kkstories Read All Parts 980

തലയിൽ തലോടുന്നപോലെ തോന്നിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ..അമ്മ ആരിക്കും എന്നാണ് വിചാരിച്ചേ.. പക്ഷെ എന്റെ പ്രേതിക്ഷ തെറ്റിച്ചുകൊണ്ട് ഹരിത ചേച്ചി ആരുന്നു..

“ എന്ത് കോലമാട ഇത്…നാളെ കഴിഞ്ഞു നിന്റെ എൻഗേജ്മെന്റ് അല്ലെ.. “

ഞാൻ : നടക്കാതെ എൻഗേജ്മെന്റ്നു എന്ത് നോക്കാൻ

ചേച്ചി എന്നെ കണ്ണ് മിഴിച്ചു നോക്കി…

ചേച്ചി : എടാ എനിക്ക് അറിയില്ല നിന്നോട് എന്ത് പറയണം എന്ന്.. എനിക്ക് അറിയാം എല്ലാം.. നിങ്ങൾക്ക് മാത്രം അറിയുന്ന…നിങ്ങൾ അന്ന് എന്നോട് പറയാൻ വന്ന കാര്യം എനിക്കും ചേട്ടനും അറിയാം…അവളുടെ റിപ്പോർട്ട്‌ ചേട്ടന്റെ കൈയിൽ ആണ് കൊടുത്തേ.. അത് വേറെ ആരേം കാണിച്ചിട്ടില്ല…

എന്റെ കണ്ണുകൾ നിറഞ്ഞു..

ഞാൻ : എന്റെ ജീവൻ അല്ലെ ചേച്ചി പോയത്.. അവളെ മറന്ന് എനിക്ക് ഒന്നും പറ്റില്ല…അമ്മയേം അച്ചനേം ഓർത്ത ഞാൻ ഇപ്പോളും ജീവനോടെ ഇരിക്കുന്നെ..

ഞാൻ എണിറ്റു ചേച്ചിയുടെ മടിയിൽ കിടന്ന് കരഞ്ഞു..ചേച്ചി എന്റെ തലയിൽ തലോടി…

ചേച്ചി : എടാ.. നീ ആവിശ്യം ഇല്ലാത്തത് പറയാതെ…. നിന്റെ ഈ അവസ്ഥ അവളും കാണുന്നുണ്ടാരിക്കും.. അവളുടെ ആഗ്രഹവും നീ നല്ലതുപോലെ ജീവിക്കണം എന്ന് ആവും..

നീ എല്ലാം മറക്കാൻ ഒന്നും ഞാൻ പറയുല…പക്ഷെ നിനക്കും വേണം ഇനി ഒരു ജീവിതം.. അതിനു പുതിയ ഒരു ആള് വരുന്നത് നല്ലതാ…

ഞാൻ : വേണ്ട ചേച്ചി…എന്നെകൊണ്ട് പറ്റൂല..

ചേച്ചി : ഞാൻ പറയുന്നത് നീ കേട്ടാൽ മതി…അമൃത പറയുന്നത് ആണ് എന്ന് വിചാരിച്ചോ..

ഞാൻ ഒന്നും മിണ്ടാതെ കിടന്നു…കുറച്ചു നേരത്തെ മൗനത്തിനു ശേഷം..

“ നീ

💬 Comments

View all comments