0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 279

ഇവിടെ നിന്നാൽ അച്ഛനേം അമ്മയേം വെറുപ്പിക്കണ്ട വരും...ഞാൻ മനസ്സിൽ ഓർത്തു വീടിനു അകത്തേക്ക് നടന്നു...

ചായ കുടിക്കാൻ എനിക്ക് തോന്നിയില്ല.. അകത്തു ഗ്ലാസ്‌ വെച്ചിട്ട് റൂമിലേക്ക് ചെന്നു... ഡോർ ലോക്ക്ഡ് ആരുന്നു.. ഞാൻ വാതിലിൽ തട്ടി..

“ ദാ.. വരുന്നു.... “

അകത്തുന്നു നീതു വിളിച്ചു പറഞ്ഞു...

അവൾ വാതിൽ തുറന്നു..

“ഇത്ര പെട്ടന്ന് റെഡി ആയോ..”

ഞാൻ മനസ്സിൽ ഓർത്തു അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് നടന്നു.. അലമാരയിൽ നിന്നും ഒരു ഷർട്ടും പാന്റും എടുത്തു.. അപ്പോൾ ആണ് മനസ്സിലേക്ക് ഓർമ്മ വന്നേ...

“അയ്യേ പാന്റോ.. അമ്പലത്തിൽ പോകുമ്പോൾ മുണ്ട് ഉടുക്കണം.. “

അമൃത പണ്ട് പറഞ്ഞത് എന്റെ മനസ്സിലേക്ക് ഓടി എത്തി. ഞാൻ പാന്റ് തിരിച്ചു വച്ചു ഒരു മുണ്ട് എടുത്തു ഉടുത്തു.. റെഡി ആയി താഴേക്കു ചെന്നു..

“അമ്മേ പോയിട്ട് വരാം.. “

എന്നെ കണ്ടതും അവൾ അമ്മയോട് പറഞ്ഞിട്ട് എന്റെ പുറകെ വന്നു വണ്ടിയിൽ കയറി... പോകുന്ന വഴിക്ക് ഞങ്ങൾ ഒന്നും സംസാരിച്ചതെ ഇല്ല... വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി...

നല്ല മനോഹരമായ പടവുകൾ ഉള്ള ഒരു അമ്പലം ആണ്.. ഞങ്ങൾ പടവുകൾ കയറി അവൾ എന്നോട് ചേർന്ന് നടന്നു... പുതുമോടി ആയതുകൊണ്ട് ആവും എല്ലാവരും നോക്കുന്നെ... അതോ ഇവന് എങ്ങനെ ഈ പെണ്ണിനെ കിട്ടി എന്നാ അത്ഭുതം ആണോ...ഞാൻ മുഖത്തു ഒരു പുച്ഛം ഭവിച്ചു നടന്നു...

“ചേട്ടാ... “

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ ഞാൻ എണ്ണ വാങ്ങിട്ടു വരാം.. “

ഞാൻ തലയാട്ടി.. അവൾ പോയി വാങ്ങി വന്നു.. ഞാൻ ഷർട്ട്‌ അഴിച്ചു അമ്പലത്തിനു ഉള്ളിലേക്ക് നടന്നു.. അവൾ വേഗം നടന്ന എന്റെ ഒപ്പം എത്തി... ഇടുങ്ങിയ പാതയിലൂടെ ഞങ്ങളുടെ നടന്നു..

“ രണ്ടു പേരും നല്ല ചേർച്ച അല്ലെ…”

ഞങ്ങളുടെ എതിരെ വന്ന അടുത്ത വീട്ടിലെ ചേച്ചി കൂടെ വന്ന ചേച്ചിയോട് പറഞ്ഞോണ്ട് പോകുന്നു..ഞാൻ തിരിഞ്ഞു അവരെ സൂക്ഷിച്ചു നോക്കി.അവൾ കെട്ടില്ലെന്ന് തോനുന്നു പ്രാർത്ഥനയിൽ മുഴുകി നടക്കുവാണ് ..

അകത്തു കയറി പ്രാത്ഥിച്ചു പുറത്ത് ഇറങ്ങി.

💬 Comments

View all comments