Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]
ഞാൻ ആൽ തറയിലേക്ക് നടന്നു…
“ നീതു.. ഒന്ന് വന്നേ…”
അവൾ എന്നെ ഒന്ന് നോക്കിട്ട് hഎന്റെ പുറകെ വന്നു.. ഞാൻ ആൽ തറയിൽ ഇരുന്നു.. അവൾ എന്റെ മുന്നിൽ വന്നു നിന്നു..
“ എന്താ തന്റെ പ്ലാൻ…”
“എന്ത് പ്ലാൻ.. “
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“ഞാൻ എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞതല്ലേ.. ഇനി എനിക്ക് ഇവിടെ നിക്കാൻ പറ്റൂല.. എത്രയും വേഗം ഞാൻ തിരിച്ചു പോകുവാ…”
അവളുടെ കണ്ണുകൾ നിറയുന്നുണ്ടോ.. ഞാൻ അവളുടെ മുഖത്തുന്നു നോട്ടം മാറ്റി..
“ നീതുനു എന്നാ തിരിച്ചു പോകണ്ടേ…”
അവൾ : എനിക്ക് ഒരു മാസം കൂടെ അവധി ഉണ്ട്
ഞാൻ : സാരമില്ല.. ഞാൻ എന്തേലും കള്ളം പറഞ്ഞു പൊയ്ക്കോളാം.. താൻ പോയി ഹോസ്റ്റലിൽ നിന്നു പഠിക്ക്..
ഞാൻ തിരിഞ്ഞു അവളുടെ മുഖത്തേക് നോക്കി…അവൾ തല കുനിച്ചു നിൽക്കുവാരുന്നു..അവളുടെ മുഖം ചുവന്നു തുടിത് ഇരുന്നു..
“ പോകാം.. “
ഞാൻ ആൽ തറയിൽ നിന്നും എണിറ്റു നടന്നോണ്ട് പറഞ്ഞു. അവൾ തല കുനിച്ചു എന്റെ പുറകിൽ നടന്നു വന്നു..
“ ഇത് അമ്മയോട് ഒന്നും പറയണ്ട.. നീതുന്റെ പഠിത്തമൊക്കെ കഴിഞ്ഞു.. ഒരു നല്ല ജീവിതം കിട്ടും.. വെറുതെ എന്റെ കൂടെ ജീവിച്ചു ഈ ജീവിതം പാഴാക്കണ്ട…“
ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.വീടിന്റെ മുന്നിൽ അച്ഛൻ നിൽപ്പുണ്ടാരുന്നു.ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി വീടിനു അകത്തേക്ക് കയറി.അവൾ അമ്മയുടെ അടുത്തേക്ക് നടന്നു…
അച്ഛനും അമ്മയും അവളോട് വിശേഷങ്ങൾ ചോദിക്കുന്നതും സ്നേഹിക്കുന്നത് കണ്ടപ്പോൾ എനിക്ക് അവളോട് അസൂയ തോന്നി പോയി..ഞാൻ സ്റ്റൈർ കയറി റൂമിൽ വന്നു…ഡ്രസ്സ് ഒകെ മാറി ബാൽക്കണിയിൽ പോയി ഇരുന്നു..
“ചേട്ടാ…”
“മ്മ്..”
ഞാൻ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു മൂളി..
“അമ്മ പറഞ്ഞു ഇന്ന് വീട്ടിൽ ചെല്ലണം എന്ന്…”
ഞാൻ : “മ്മ്.. നീ പോയിട്ട് വാ.. “
“ഞാൻ മാത്രം അല്ല നമ്മൾ രണ്ടു പേരും…വിരുന്ന് ചെല്ലുന്ന ചടങ്ങ് ഉണ്ട്…”
ഞാൻ : ചടങ്ങ് ഒന്നും കഴിഞ്ഞില്ലേ..ഇനി എന്തൊക്കെ ഉണ്ട്..
“വൈകുന്നേരം ആവുമ്പോൾ ചെല്ലാൻ ആണ്
💬 Comments
View all comments