Chapter Title : കല്യാണം [കൊട്ടാരംവീടൻ]
ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു ... ആ ദിവസങ്ങൾ മനസ്സിൽ ഓർത്തു...
--------------------------------------------------------------------
അമ്മ : ഡാ നീ വാടാ... നീ വന്നില്ല എങ്ങനാ എന്റെ പൊന്നു മോൻ അല്ലെ...
ഞാൻ : എന്റെ അമ്മേ ഞാൻ ഒന്നും ഇല്ല... അവിടെ എനിക്ക് പരിജയം ഉള്ള ആരാ ഉണ്ട്....നിങ്ങൾ രണ്ടും ഓരോത്തരും ആയി വർത്താനം പറഞ്ഞു ആ വഴി അങ്ങു പോകും..
അച്ഛൻ : എന്താടാ നിനക്ക് വന്ന... അവളുടെ കല്യാണത്തിനു നീ വന്നില്ലേ എങ്ങനാ എല്ലാരും ഞങ്ങളോടാ ചോദിക്കുന്നെ.. മര്യാദക്ക് വന്നോ എന്റെ സ്വഭാവം നിനക്ക് അറിയാലോ....
തന്തപ്പടിയോടു എതിർത്തു പറഞ്ഞാൽ ചവിട്ടി പുറത്താക്കും എന്ന് ഉള്ളത്കൊണ്ട് ഞാൻ പോയി റെഡി ആയി വന്നു..
അമ്മ : അപ്പൊ പറയണ്ട ആള് പറഞ്ഞാൽ വരാൻ നിനക്ക് അറിയാം അല്ലെ
ഞാൻ : എന്റെ അമ്മേ ഇത് ഒന്നോ രണ്ടോ ദിവസം വെല്ലം ആണോ ...അഞ്ചു ദിവസം ഞാൻ എങ്ങനെ അവിടെ നിക്കും..
അച്ഛൻ : മിണ്ടാതെ ഇറങ്ങി വാ ഇങ്ങോട്ട് ... അവിടെ ചുമ്മാ ഇരിക്കേണ്ട... ചെയ്യാൻ കുറെ ജോലികൾ ഉണ്ടാവും അവരെ ഒക്കെ സഹായിക്കാനും ആണ് നിന്നെ കൊണ്ടുപോകുന്ന....
ഞാൻ പോയി കാറിൽ കേറി.. അമ്മ വീട് പുട്ടി വന്നു കാറിൽ കേറി.. അച്ചൻ വണ്ടി എടുത്തു അമ്മവീട്ടിലോട്ട് യാത്ര തിരിച്ചു...
ദൈവമേ എന്റെ അഞ്ചു ദിവസം... ഞാൻ എങ്ങനെ അവിടെ തള്ളി നിക്കും....അവിടെ ഫോണിൽ റേഞ്ച് ഉണ്ടാവാണേ..
അച്ഛന് ആർമിയിൽ ആരുന്നു ജോലി അതുകൊണ്ട് സ്കൂൾ പഠനം എല്ലാം അങ്ങു ഡൽഹിയിൽ
💬 Comments
View all comments