കല്യാണപ്പിറ്റേന്ന് [Arrow]
📝 Ongoing
👁 641793 views ❤ 2597 likes 💬 156 comments
കല്യാണപ്പിറ്റേന്ന്
Kallyanapittennu | Author : Arrow
കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ് ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. ഒരു ഗ്ലാസ് ഉള്ളിലേക്ക് ചെന്നപ്പോഴേ ഉള്ളു മൊത്തത്തിൽ അങ്ങ് പൊകഞ്ഞു, അവളുടെ മുഖം മുമ്പത്തേലും നന്നായി തെളിഞ്ഞ് വന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അവന്മാർ പിന്നേം അടിച്ചു ചിലർ ഓഫായി ബാക്കിയുള്ളവർ ഇവിടെ തന്നെ ചുരുണ്ടു. പക്ഷെ സമയം ഇത്ര കഴിഞ്ഞിട്ടും കിച്ചന് ഒറക്കം വരുന്നില്ല.
കിച്ചൻ പതിയെ എഴുന്നേറ്റു, സമയം രണ്ടു മണിയോട് അടുക്കുന്നു, അവൻ അവന്മാരെ ശല്യപ്പെടുത്താതെ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു. കല്യാണ തിരക്ക് ആണ് വീട്ടിലും പലരും ഉറങ്ങിട്ടില്ല.
" കിച്ചാ, നീ ഇതേ വരെ ഉറങ്ങിയില്ലേ, നാളെ നേരത്തെ എഴുന്നേക്കണ്ടത് ആണ് കേട്ടോ അമ്പലത്തിൽ പോണം "
ഉമ്മറത്ത് ഇരുന്നു പച്ചക്കറി ഒക്കെ ഒരുക്കുന്ന ചേച്ചിമാരിൽ ആരോ ആണ്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി. അവർ എന്തക്കെയോ പിറുപിറുത്തോണ്ട് അവരുടെ പണി തുടർന്നു. പിള്ളേര് ഒന്നു
💬 Comments
View all comments