Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]
-അരുൺ ഒന്ന് നിന്നെ
അരുൺ -ഇനി എന്താ ഓപ്പോളേ
ഓപ്പോള് -ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം
അതും പറഞ്ഞ് ഓപ്പോൾ അകത്തേക്ക് ഓടി എന്നിട്ട് പൂജമുറിയിൽ നിന്ന് ഒരു തേങ്ങ എടുത്ത് കൊണ്ട് വന്ന് അരുണിന് കൊടുത്തു
ഓപ്പോള് -ദേ പോകുന്ന വഴിയിൽ ഉള്ള ഗണപതിയുടെ അമ്പലത്തിൽ ഇത് ഉടയ്ക്കണം മറക്കരുത്
അരുൺ -ഇതിന്റെ ആവിശ്യം ഉണ്ടോ
ഓപ്പോള് -എന്തെങ്കിലും വിഘ്നം ഉണ്ടെങ്കിൽ മാറാൻ ആണ്
മാലിനി -ഓപ്പോളേ അത് ഞാൻ ഓർമ്മിപ്പിച്ചോള്ളാം
ഓപ്പോള് -മ്മ്
അങ്ങനെ അവർ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ നിന്നും പോയി. ഓപ്പോള് അവളുടെ കണ്ണിൽ നിന്ന് ആ കാർ അകലും വരെ അവിടെ നിന്നും അതിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ വേഗം പൂജമുറിയിൽ കേറി പ്രാർത്ഥിക്കാൻ തുടങ്ങി. പോകും വഴി അരുൺ മാലിനിയോട് പറഞ്ഞു
അരുൺ -ഒരു കല്യാണം നടക്കാത്തതിന് അണ്ണോ ഓപ്പോള് ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്
"കല്യാണം നടക്കാത്തത് കൊണ്ട് അല്ല നിന്റെ ജീവൻ രക്ഷിക്കാൻ ആണ് ഓപ്പോള് ഈ പാട് പെടുന്നത് " മാലിനി മനസ്സിൽ പറഞ്ഞു
മാലിനി -നിനക്ക് പറ്റുന്ന ചെറിയ കാര്യത്തിന് പോലും ആ പാവം ഒരുപാട് വിഷമിച്ചിരുന്നു അത് കൊണ്ട് ഓപ്പോള് എന്ത് പറഞ്ഞാലും അത് വിശ്വാസത്തോടെ ചെയ്യണം
അരുണിന് ആ പറഞ്ഞത് കൊണ്ട് അവന് ചെറിയ കുറ്റബോധം തോന്നി
അരുൺ -സോറി അമ്മേ
മാലിനി -സോറി പറയേണ്ടത് എന്നോട് അല്ല. ഇനി ഓപ്പോളോട് പറയാനും നിൽക്കണ്ടാ ആ പാവം അതൊക്കെ മറന്നിട്ടുണ്ടാവും
അരുൺ -മ്മ്
അങ്ങനെ പോകും വഴി അരുൺ
💬 Comments
View all comments