Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
കല്യാണത്തിലൂടെ ശാപമോക്ഷം
Kallyanathiloode Shapamoksham | Author : Deepak
എല്ലാ ദിവസത്തെ പോലെയും ഇന്നും അരുൺ അദ്ദേ സ്വപ്നം തന്നെ ആണ് കണ്ടത് പക്ഷേ അത് കണ്ട് മുഴുവിപ്പിക്കും മുന്നേ അവൻ ഞെട്ടി ഉണർന്നു. അരുൺ പതിയെ അവന്റെ മുഖം പുതപ്പിൽ തുടച്ചു എന്നിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി നേരെ ബാത്റൂമിൽ പോയി അവിടെ വെച്ച് മുഖം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി എന്നിട്ട് പല്ലും തേച്ച് അവൻ ഹാളിലേക്ക് ചെന്നു അവിടെ അവനെയും കാത്ത് മാലിനി ഉണ്ടായിരുന്നു അരുണിനെ കണ്ടതും അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു
മാലിനി -എവിടെ ആയിരുന്നു നീ എത്ര തവണ ആയി വിളിക്കുന്നു എന്ന് അറിയോ
അരുൺ മിണ്ടാതെ വന്ന് കസേരയിൽ ഇരുന്നു അവന്റെ മുഖ ഭാവം കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് മാലിനി തോന്നി അവൾ സൗമ്യമായ് അവനോട് ചോദിച്ചു
മാലിനി -എന്ത് പറ്റിയെടാ
അരുൺ -പിന്നെയും ആ സ്വപ്നം
മാലിനി -എന്ത്
അരുൺ -ഞാൻ പറയാറ് ഇല്ലേ
മാലിനി -മ്മ്. ഇന്ന് എന്തെങ്കിലും പുതിയത് ആയി കണ്ടോ
അരുൺ -മ്മ്
അരുൺ അവന്റെ സ്വപ്നം വർണ്ണിക്കാൻ തുടങ്ങി
"നിലാവുള്ള രാത്രിയാണ് ഞാനും ഒരു സ്ത്രീയും എവിടെയാണ് എന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കാട് പിടിച്ചാ സ്ഥലമാ പിന്നെ അവിടെ നിലത്ത് ഒരു ബെഡ് ഉണ്ട് അതിന്റെ ഒരു സൈഡിൽ അവളും മറ്റൊരു സൈഡിൽ ഞാനും. ഞാൻ പതിയെ എന്റെ കൈ അവളുടെ തോളിൽ വെച്ചു അപ്പോൾ അവൾ തല തിരിച്ചു പക്ഷെ അവൾക്ക് മുഖം ഉണ്ടായിരുന്നില്ല"
💬 Comments
View all comments