0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 66.4K

എപ്പോഴും എന്നത് അവരുടെ മനസ്സിൽ നിന്ന് മാഞ്ഞില്ല. അതങ്ങനെ തന്നെയിരിക്കുന്നതാണ്‌ അവരുടെ മാനസികാവസ്ഥക്ക് നല്ലതെന്ന് അവർക്ക് തോന്നി.

അവസാനം അവർ ഇല്ലത്ത് എത്തി. ഓപ്പോൾ പറഞ്ഞ സ്ഥലത്തുനിന്ന് താക്കോൽ എടുത്ത ശേഷം അവർ വാതിൽ തുറന്ന് അകത്തു കയറി.

രാത്രി ഭക്ഷണം ഒക്കെ കഴിച്ച ശേഷം അവർ കിടന്നു. നല്ല യാത്രക്ഷീണം ഉള്ളത് കൊണ്ട് രണ്ടാളും പെട്ടെന്ന് ഉറങ്ങി.

പിറ്റേന്ന് നേരം പുലർന്നു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മാലിനി ഉണർന്നത്. കണ്ണുകൾ ഒന്ന് തിരുമ്മിത്തുറന്ന്, മാലിനി ഫോൺ എടുത്തു.

അത് ഓപ്പോൾ ആയിരുന്നു

മാലിനി- ഓപ്പോളേ…

ഓപ്പോൾ- നിങ്ങൾ എപ്പോൾ എത്തി?

മാലിനി- രാത്രിയായി. വഴിയിൽ കുറച്ചു ബ്ലോക്ക്‌ ഉണ്ടായി.

ഓപ്പോൾ- നീ ഇന്നലെ എത്തിയിട്ട് വിളിക്കും, എന്നാ ഞാൻ കരുതിയത്

മാലിനി- നല്ല ക്ഷീണത്തോടെയാണ് വന്നത്. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ഞങ്ങൾ കിടന്ന് ഉറങ്ങിപ്പോയി. സോറി.

ഓപ്പോൾ- മ്മ്.. സാരമില്ല. പിന്നെ എന്തൊക്കെ പൂജയായിരുന്നു അവിടെ നടന്നത്?

മാലിനി- അതൊക്കെ നേരിൽ കാണുമ്പോൾ വിസ്‌തരിച്ച് പറയാം.

ഓപ്പോൾ- മ്മ്.

മാലിനി- പിന്നെ ഓപ്പോളേ, നമ്മുടെ ഇല്ലത്തിന്റെ സർപ്പക്കാവിന്റെ കിഴക്കുഭാഗത്ത്‌ ആരും വരില്ലെന്ന് ഉറപ്പല്ലേ?

ഓപ്പോൾ- വരില്ല. എന്തേ?

മാലിനി- അല്ല, ഇവിടെ നടക്കുന്ന പൂജയെ പറ്റി ആരും അറിയരുത് എന്ന് മേപ്പാടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഓപ്പോൾ- ആരെങ്കിലും വരുവാണെങ്കിൽത്തന്നെ ആ കുട്ടപ്പൻ ആശാരിയുടെ മോൻ കുമാരനും ഭാര്യ രമയും ആയിരിക്കും. ഞാൻ അവരെ വിളിച്ച് പറഞ്ഞോളാം, രണ്ടു ദിവസത്തേക്ക് ഇല്ലത്തേക്ക് വരണ്ടാന്ന്.

മാലിനി –മ്മ്

ഓപ്പോൾ- എന്നാ ശരി നീ

💬 Comments

View all comments