Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
പൂർണ്ണമായി അവൾ തിരിച്ചറിഞ്ഞു.
അതിന് ഇന്ന് രാത്രിവരെ കാത്തിരുന്നാൽ മതി. ഇത്രയും നാൾ താൻ ആഗ്രഹിച്ചത് ഒടുവിൽ തന്നെ തേടിവരും.
അന്ന് തന്നോട് രഹസ്യ പൂജയുണ്ടെന്ന് പറഞ്ഞ് മാലിനിയും മകനും ശാന്തിമുഹൂർത്തം ആഘോഷിച്ചത് അവൾ തന്റെ മൊബൈലിൽ കണ്ടിരുന്നു.
കാരണം, പത്തേക്കർ മുഴുവൻ സീസീറ്റീവി പിടിപ്പിച്ചിട്ടു വർഷങ്ങളായി. അന്ന് ഒരാൾ ഈ പറമ്പിൽ പാമ്പുകടിയേറ്റ് മരിച്ചെന്ന ആരോപണം ഉണ്ടായപ്പോൾ അത് പ്രയോജനപ്പെട്ടതാണ്. എല്ല്ലായിടത്തും വയർലെസ് ക്യാമറകൾ ഉണ്ട്. വളരെ വിലപിടിപ്പുള്ള ഫലവൃക്ഷത്തൈകളുടെ സുരക്ഷക്കായി വേണ്ട എല്ലാ സംവിധാനങ്ങളും ലക്ഷ്മിക്കുട്ടി ഒരുക്കിയിട്ടുണ്ട്.
പത്തേക്കർ പറമ്പിന്റെ മുക്കും മൂലയും വരെ നന്നായി ക്യാമറകളിൽ കിട്ടും. സംരംഭം തുടങ്ങിയപ്പോൾ കർശനമായി ഉൾപ്പെടുത്തിയതാണത്. കാരണം ചുറ്റും കഴുകൻ കണ്ണുകളുമായിരിക്കുന്നത് ശത്രുക്കളല്ല, ബന്ധുക്കൾ തന്നെയാണ്. മാലിനിക്ക് യാതൊരുവിധ തെറ്റായ ധാരണകളും ആരെപ്പറ്റിയും ഇല്ല. എന്നാൽ താൻ അറിഞ്ഞ ചുറ്റും ഉള്ളവർ അങ്ങനെയല്ല. അതുകൊണ്ട് എപ്പോഴും സുരക്ഷക്കാണ് ലക്ഷ്മിക്കുട്ടി മുൻഗണന കൊടുക്കാറ്.
അവർ തിരിച്ചെത്തിയ അന്ന് വൈകിട്ട് ആദ്യം ഒരു കട്ടിലും പിന്നെ ഒരു ബെഡ്ഡും, അതിനുവേണ്ട ഷീറ്റുകളും, തലയണകളും, പിന്നെ പലതുമായി അരുണും മാലിനിയും, പലവട്ടം സർപ്പക്കാവിന്റെ കിഴക്കുവശത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്ന് കാളി.
പക്ഷെ അവിടെ അവർ വളരെ ഭക്തിപൂർവം പ്രാർത്ഥനയോടെ നിന്ന് പൂക്കളും മറ്റും ഇട്ട് കട്ടിലിന്മേൽ ബെഡ്ഡൊരുക്കിയപ്പോൾ മൊബൈലിൽ എല്ലാം കണ്ട താൻ അത്ഭുതപ്പെട്ടുപോയി.
പിന്നെയാണ് താൻ അവർ വീട്ടിൽ വന്നിറങ്ങിയ ദൃശ്യങ്ങൾ പരിശോധിച്ചത്.
വന്നിറങ്ങിയ മാലിനിയുടെ കഴുത്തിൽ താലിയുണ്ടായിരുന്നു. നെറ്റിയിൽ സിന്ധൂരവും. അരുണിന്റെ കയ്യിൽ ഒരേലസ്സ്. സൂക്ഷിച്ചു നോക്കിയപ്പോൾ മാലിനിയുടെ കയ്യിലും അരയിലും ഉണ്ട് അത്തരം ഏലസ്സുകൾ. പെട്ടെന്നാണ്
💬 Comments
View all comments