Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ശരിയാണ്.
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. ജോലിചെയ്ത് ജീവിക്കാൻ വേണ്ടിയല്ല അവർ പോകാൻ ഉദ്ദേശിച്ചത്. കുട്ടി ഉണ്ടാകുന്നതുവരെ ഈ നാട്ടുകാരുടെ കാണാമറയത്ത് നില്ക്കണം. അത്രതന്നെ.
ഓപ്പോൾ- ഞാനൊരു ഐഡിയ പറയട്ടേ?
എല്ലാവരും ഓപ്പോളെ നോക്കി.
ഓപ്പോൾ- മാലിനിയും അരുണും ഇപ്പോഴത്തെ അവരുടെ ജോലികൾക്കായി തൽക്കാലം വിദേശത്ത് പോകട്ടെ. അടുത്ത ചെക്കപ്പ് ആകുമ്പോഴേക്കും ഞാൻ ഊട്ടിക്കടുത്ത് ഞങ്ങളുടെ തോട്ടത്തിലെ വീട് റെഡിയാക്കാം. അവിടെ അടുത്ത് ഒരു ക്ളിനിക്ക് ഉണ്ട്. നഴ്സുമാരെയും കിട്ടും. ഡോക്ടർക്ക് വിരോധമില്ലെങ്കിൽ അവിടേക്ക് ഓരോ ട്രിപ്പ് വരാനുള്ള എല്ലാ സൗകര്യവും ഞങ്ങൾ ചെയ്യാം. പിന്നീടും വേണ്ടിവരും എന്നേയുള്ളൂ.
ഡോക്ടർ- ഞാൻ വരുന്ന കാര്യം... വീട്ടിൽ മോൻ മാത്രേ ഉള്ളൂ. ഭർത്താവ് വിദേശത്താണ്. അവന്റെ കാര്യങ്ങൾ നോക്കണം. അവൻ സോഫ്ട് വെയർ എൻജിനീയറാണ്.
ഓപ്പോൾ- അതു നന്നായി. മകനും പറ്റുമെങ്കിൽ ഡോക്ടറുടെ ഒപ്പം പോരട്ടെ. രണ്ടു മൂന്നു മാസത്തിൽ ഒരിക്കലല്ലേ? ഡോക്ടർക്കും ഈ തിരക്കിൽ നിന്ന് ഒരു ചെയ്ഞ്ചാവും. യാത്രയെപ്പറ്റിയൊന്നും വിഷമിക്കണ്ട. അരുൺ പോകുന്നതിനു മുമ്പ് ഒന്നുപോയി ഞങ്ങൾ എല്ലാം അവിടെ ഒരുക്കും. അവർക്ക് പിന്നെ നേരെ അങ്ങോട്ട് വരാമല്ലോ. നാട്ടിൽ ആരും അറിയുകയും വേണ്ട. പിന്നെ അവിടെ എന്നെ മാത്രമേ പണിക്കാർക്ക് അറിയൂ. ഇവരെ ഞാൻ വേണ്ടവിധത്തിൽ പരിചയപ്പെടുത്തിക്കൊള്ളാം.
മാലിനിയും അരുണും ആശ്ചര്യത്താൽ ഓപ്പോളുടെ സംസാരം കേട്ടിരുന്നുപോയി.
എത്ര നിസ്സാരമായിട്ടാണ് ഓപ്പോൾ പരിഹാരം കണ്ടത്!
ഡോക്ടർക്കും അതിലെ പ്രായോഗികത മനസ്സിലായി. വല്ലപ്പോഴും ഒരു ട്രിപ്പ് അവർക്കും നല്ലതായി തോന്നി.
അരുണിന്റെ മുഖത്ത് നോക്കിയ ഡോക്ടർക്ക് ഒരു നിമിഷം തന്റെ നോട്ടം മാറ്റാൻ പറ്റിയില്ല. എന്തുകൊണ്ടോ പെട്ടെന്ന്
💬 Comments
View all comments