0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 69K

ഏതെങ്കിലും ഒരു മുറിയിൽ ആവും കിടപ്പ്.

***

എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പോകുന്നതിന്‌ മുമ്പ് ഒരുവട്ടം കൂടെ ചെക്കപ്പ് നടത്തി, എല്ലാവിധ ഡോക്യൂമെന്റ്സും ആയി മാലിനി യാത്രയായി.

ഓപ്പോളുടെയും മാലിനിയുടെയും കണ്ണുകൽ നിറഞ്ഞിരുന്നു. അരുണിന്‌ പിന്നെ ഒരുമാസത്തിനുള്ളിൽ അമ്മയുടെ അടുത്തെത്താമല്ലൊ. അടുത്ത ചെക്കപ്പിന്‌ മാലിനി തനിച്ച് വരാമെന്നും തീരുമാനിച്ചു.

മാലിനി പോയതിന്റെ പിറ്റേന്ന്, ബംഗ്ളൂരിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങളും, കൂടെ മാലിനിയുടെ വസ്ത്രങ്ങളും, എല്ലാം ഊട്ടിയിലേക്ക് ഒരു തമിഴ്നാട് ലോറിയിൽ, ഓപ്പോളും അരുണും അയച്ചു. അവരാകുമ്പോൾ ഊട്ടിയിൽ വഴി അറിയുമല്ലോ. കൂടാതെ അവിടത്തെ പണിക്കാർ അത് ഇറക്കിവച്ചോളും.. ഇനി എപ്പോൾ ആണ്‌ മാലിനി ഇവിടേക്ക് വരുന്നതെന്ന് അറിയില്ലല്ലൊ.

പിന്നാലെ, പിറ്റേന്ന് വെളുപ്പിന്‌ ലക്ഷ്മിക്കുട്ടിയും അരുണും ഊട്ടിയിലേക്ക് യാത്രയായി.

നെറ്റിയിൽ സിന്ധൂരമിട്ട്, കഴുത്തിൽ താലിയും ചാർത്തി, മധുവിധുവിനു പോകുന്ന ഒരു നവവധുവായി ഒരുങ്ങിയിട്ടാണ്‌ ഓപ്പോൾ പുറപ്പെട്ടത്.

മാറി മാറി ആസ്വദിച്ച് ഡ്രൈവ് ചെയ്ത്, അവർ വൈകുന്നേരത്തോടെ ഊട്ടിയിൽ തങ്ങളുടെ ബംഗ്ളാവിൽ എത്തി. അയച്ച സാധങ്ങൾ എല്ലാം എത്തിയിരുന്നു. അവയെല്ലാം ഭദ്രമായി അവരുടെ മെയിൻ ഹാളിൽ അടുക്കി വച്ചിരുന്നു.

അവർ വരുന്നതറിഞ്ഞ് ജോലിക്കാരി ആഹാരവും കരുതിയിരുന്നു.

ഏറെ മാസങ്ങൾക്ക് ശേഷമാണ്‌ അരുൺ ഇവിടെക്ക് വരുന്നത്. ഓപ്പോൾ ആണ്‌ വന്നുപൊയ്ക്കൊണ്ടിരുന്നത്.

പുതിയ ജോലിക്കാരിക്ക് അവൻ ഓപ്പോളുടെ ഭർത്താവണെന്നാണ്‌ മനസ്സിലായത്. അതു തന്നെയായിരുന്നു ഓപ്പോളുടെ ഉദ്ദേശവും.

രണ്ടുപേരും ഓപ്പോളുടെ മുറിയിൽ തങ്ങളുടെ ലഗേജെല്ലാം വെച്ചു. വന്ന വസ്ത്രങ്ങൾ മാറി ഫ്രെഷ് ആയി, ഓപ്പോൾ അടുക്കളയിലേക്ക് എത്തി.

ജോലിക്കാരിയോട് വിശേഷങ്ങളും പണിക്കാരുടെ കാര്യങ്ങളും തിരക്കി. അവളുടെ കണവൻ ആണ്‌ കാര്യസ്ഥൻ.ഓപ്പോൾക്ക് സിസിറ്റിവിയിലൂടെ എല്ലാം കാണാം

💬 Comments

View all comments