Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ബാംഗ്ലൂർക്ക് വന്നു. ലക്ഷ്മിക്കുട്ടി തറവാട്ടിൽ തനിച്ചായി. എന്നാലും എല്ലാ ശനിയാഴ്ചയും, അവധിദിവസങ്ങളിലും മുടങ്ങാതെ അമ്മയും മകനും ഓപ്പോളെക്കാണാൻ വീട്ടിൽ എത്തും. അല്ലാത്ത ദിവസങ്ങളിൽ ദിവസം ഒരു തവണ എങ്കിലും പരസ്പരം വിളിക്കും.
ലക്ഷ്മിക്കുട്ടി ചെയ്യുന്ന ത്യാഗം അവർക്കുകൂടി വേണ്ടിയാണെന്ന് മാലിനിക്ക് നന്നായി അറിയാമായിരുന്നു.
അവളുടെ ഹൃദയത്തിൽ അതിനാൽ ലക്ഷ്മിക്കുട്ടിയോട് നന്ദിയും സ്നേഹവും എന്നും നിറഞ്ഞിരുന്നു. അതിനാൽ അരുണിനെ അത് പരിപൂർണ്ണമായി അവൾ ബോധ്യപ്പെടുത്തിയിരുന്നു.
അതുകൊണ്ട് അരുണിനും മാലിനിക്കും, ലക്ഷ്മിക്കുട്ടിയുടെ വാക്കാണ് എന്നും അവസാനവാക്ക്.
ലക്ഷ്മിക്കുട്ടിക്ക് തിരിച്ചും അതുപോലെ തന്നെയായിരുന്നു. അവർ കഴിഞ്ഞേ താൻപോലും ഉള്ളൂ. എല്ലാം തനിക്ക് തന്ന് തന്റെ സ്നേഹം മാത്രമേ മാലിനി എടുക്കുന്നുള്ളൂ എന്നത് ലക്ഷ്മിക്കുട്ടിയുടെ ഹൃദയം തരളിതമാകിയിരുന്നു.
മാലിനി വിളിക്കുന്നത് കേട്ട് അരുണും ലക്ഷ്മിക്കുട്ടിയെ ‘ഓപ്പോളേ’ എന്നാണ് വിളിച്ചിരുന്നത്. അമ്മയുടെയും ഓപ്പോളുടെയും സ്നേഹത്തിൽക്കവിഞ്ഞ് ഒന്നും ഈ ഭൂമിയിൽ അരുണിന് പ്രധാനമല്ലായിരുന്നു.
എന്നാൽ അവർ അവനെ യാതൊരുവിധത്തിലും, സ്വാർത്ഥമായി, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ല. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നതാണ് സത്യം!
ലക്ഷ്മിക്കുട്ടി തുടങ്ങിവച്ച ഫലമൂലാദി കൃഷികൾ ഒന്നും പാഴായില്ല. കൂടാതെ അതിന്റെയെല്ലാം വിത്തുൽപ്പാദനവും വിതരണവും നന്നായി വളർന്നു. ഒപ്പം അവളുടെ വ്യക്തിത്വവും, അറിവും, വിദ്യാഭ്യാസവും, നൈപുണ്യവും അറിയപ്പെട്ടു.
മാലിനിയും തന്റെ ജോലിയിൽ ഉയർന്നുകൊണ്ടിരുന്നു. അതുകൊണ്ട് അരുണിനെ ആ കമ്പനിയിൽ ഉയരാവുന്ന തസ്തികയിൽ അവനിഷ്ടപ്പെട്ട ഡിപാർട്ട്മെന്റിൽ നിയമിക്കാനും സാധിച്ചു.
അമ്മയും മകനും ബംഗ്ളൂരിൽ എല്ലാ സുഖസൗകര്യങ്ങളും ഉള്ള ആ വില്ലയിൽ നിന്ന്, ഒരുമിച്ച് ജോലിക്കുപോയി വന്നു.
💬 Comments
View all comments