Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
എവിടെ?
മാലിനി അൽപ്പനേരം മൗനം പാലിച്ചു. എന്നിട്ട് പറഞ്ഞു,
മാലിനി- ഒരു കുട്ടിയെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല സ്വാമി.
മേപ്പാടന്റെ മുഖത്ത് കുറച്ചു ദേഷ്യം വന്നു.
മേപ്പാടൻ- നിങ്ങളോട് ഞാൻ തീർത്ത് പറഞ്ഞതല്ലേ ഒരു കുട്ടിയെ കൊണ്ട് വരണം എന്ന്?
മാലിനി- ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷേ കിട്ടിയില്ല സ്വാമി.
മേപ്പാടൻ ഈ തവണ ഒന്ന് അടങ്ങി.
മേപ്പാടൻ- നിങ്ങൾ കുറച്ചു നാൾ മുന്നേ വരണമായിരുന്നു.
മാലിനി- അങ്ങയെ പറ്റി ഉള്ള വിവരം ലഭിച്ച പിറ്റേന്ന് തന്നെ ഞങ്ങൾ ഇവിടെ വന്നു സ്വാമി.
മേപ്പാടൻ- മ്മ്.
മാലിനി- അങ്ങയുടെ കൈയിൽ ഒരു അറ്റകൈ പ്രയോഗം ഉണ്ടെന്നല്ലേ അന്ന് പറഞ്ഞത്?
മേപ്പാടൻ – ഒരു വഴി ഉണ്ട്. ഇനി അതേ ഉള്ളൂ ഇവന്റെ ജീവൻ രക്ഷിക്കാൻ.
മാലിനി- എന്താ അത്?
മേപ്പാടൻ- പറയാം. അതിന് മുൻപ് നിങ്ങളുടെ കുടുംബത്ത് ഉള്ള ശാപം എന്താന്ന് അറിയണ്ടേ?
മാലിനി- വേണം സ്വാമി.
മേപ്പാടൻ- നിങ്ങളുടെ പൂർവികർ, പൂർണചന്ദ്ര ദിവസം, ഇണ ചേരുന്ന രണ്ട് സർപ്പത്തെ ആണ് കൊന്നത്. അതിന്റെ ശാപം ആണ് നിങ്ങളെ ഇനിയും പിന്തുടരുന്നത്.
മേപ്പാടന്റെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി.
മേപ്പാടൻ- നിങ്ങളുടെ കുടുംബത്തിലെ അവസാന പുരുഷനും മരിച്ചാലേ ഈ ശാപം മാറൂ.
മധുമന ഇല്ലത്ത് ഇനി അവസാന പുരുഷൻ അരുൺ മാത്രം ആണ്.
ഈ വാക്കുകളും അവരുടെ ഉള്ളിൽ ഭയം നിറച്ചു.
മേപ്പാടൻ- ഇതിന് ഉണ്ടായ പ്രതിവിധി ആയിരുന്നു, പൂർണചന്ദ്ര ദിവസത്തെ ആയില്യക്കാരി. നിങ്ങളുടെ മകനും അതേ ദിവസം ആണ് ജനിച്ചത്. അന്ന് ആ നാഗങ്ങൾക്ക്
💬 Comments
View all comments