0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 66.3K

കരഞ്ഞ് തീർത്തു. പിന്നെ മനസ്സിനെ ശാന്തതപ്പെടുത്താൻ പ്രാർത്ഥിക്കാൻ തുടങ്ങി. അവൾക്ക് തന്റെ മകന്റെ ജീവൻ രക്ഷപെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ ഉള്ളൂ. അതിന്‌ താൻ ഏതറ്റം വരെയും പോകും എന്നവൾ ഉറപ്പിച്ചു.

താലികെട്ട്

സമയം കുറച്ചു കൂടി കടന്ന് പോയി.

മേപ്പാടൻ അയാളുടെ ഹോമം തുടങ്ങി. ഒരു 10:30 ആയപ്പോൾ മാലിനിയുടെ മുറിയിൽ, മുൻപ് വന്ന കുട്ടി വന്നു. ഇത്തവണ അവളുടെ കൈയിൽ ഒരു പട്ട് സാരി ഉണ്ടായിരുന്നു. അതൊരു തിളങ്ങുന്ന വിവാഹസാരി പോലെയിരുന്നു. അവൾ അത് കട്ടിലിൽ വെച്ച് പറഞ്ഞു,

കുട്ടി- ഈ വസ്ത്രം ധരിച്ച് കൊണ്ട് വരാൻ പറഞ്ഞു.

മാലിനി അവളുടെ വസ്ത്രം മാറ്റി ആ സാരി ഉടുത്തു. എന്നിട്ട് മുറിയ്ക്ക് പുറത്തേക്ക് വന്നു. അവിടെ ഒരു മുണ്ടും ഷർട്ടും ഉടുത്ത് അരുണും ഉണ്ടായിരുന്നു.

പെട്ടെന്ന് ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു.

സ്വാമി- മേപ്പാടൻ സ്വാമി കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ ഉണ്ട്. നമുക്ക് അങ്ങോട്ട് പോവാം.

മാലിനി- മ്മ്.

സ്വാമിയുടെ പുറകെ മാലിനിയും അരുണും നടന്നു. അവർ പരസ്പരം സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ല. ഇരുട്ട് മുടിയ ആ സ്ഥലത്തിലൂടെ ഒരു പന്തത്തിന്റെ വെളിച്ചത്തിൽ അവർ ഉൾകാട്ടിലേക്ക് നടന്നു.

അവസാനം അവർ മേപ്പാടന്റെ അടുത്ത് ചെന്നു.

മേപ്പാടൻ എന്തൊക്കെയോ പൂജകൾ ചെയ്ത് കൊണ്ടിരിക്കുയാണ്. അവരെ കണ്ടതും അവിടെ ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നു. മേപ്പാടന്റെ പരികർമ്മി അവരുടെ കൈയിൽ കുറച്ചു പൂക്കൾ കൊടുത്തു.

മേപ്പാടൻ- ഞാൻ പറയുമ്പോൾ നിങ്ങൾ പൂക്കൾ ഹോമകുണ്ഡത്തിൽ ഇടണം.

മാലിനിയും അരുൺ ശരി എന്ന അർത്ഥത്തിൽ

💬 Comments

View all comments