Chapter Title : കല്യാണി 10 [മാസ്റ്റര്‍]
ഒരു ശക്തനായ ശത്രു നിനക്കെതിരെ വരുന്നുണ്ട്..അവന്‍ നിന്നെ ബന്ധിച്ചാല്‍ പിന്നെ നീ അവന്റെ അടിമത്തത്തില്‍ കഴിയേണ്ടി വരും ശിഷ്ടകാലം..”
“ആരാണ് രാജാ ആ ശത്രു..എനിക്ക് അയാളെ പ്രതിരോധിക്കാന്‍ സാധിക്കില്ലേ..”
“ഒരു മഹാമാന്ത്രികാന്‍..അയാളുടെ മന്ത്രങ്ങളില്‍ നിന്നും രക്ഷനേടാന്‍ തക്ക ശക്തി നിനക്കില്ല..പക്ഷെ ബുദ്ധിപരമായി നീ പ്രവര്‍ത്തിച്ചാല്‍ അയാള്‍ക്ക് നിന്നെ ബന്ധിക്കാന്‍ സാധിക്കാതെ പോകും..അതുകൊണ്ട് എത്രയും വേഗം നീ തിരിച്ചു മടങ്ങുക...നാം പോകുന്നു..തൊട്ടടുത്ത വീട്ടിലെ ഒരാള്‍ ഇന്നെന്റെ ഒപ്പം വരും....”
“ങേ..അതാരാണ് പ്രഭോ..” കല്യാണി ഞെട്ടലോടെ ചോദിച്ചു.
“നിന്റെ അമ്മ...”
“അയ്യോ..പ്രഭോ എന്റെ അമ്മയെ കൊണ്ടുപോകല്ലേ....അമ്മയ്ക്ക് കുറച്ചു നാള്‍ കൂടി ആയുസ് നീട്ടി നല്‍കൂ പ്രഭോ..ഞാന്‍ അങ്ങയുടെ കാലു പിടിക്കാം..” കല്യാണി യമന്റെ പാദത്തില്‍ കവിണ്ണ്‍ വീണു.
യമന്‍ ദയയോടെ അവളെ നോക്കി. പാവം പെണ്ണ്. അവള്‍ തനിക്ക് നല്‍കിയ വാക്ക് തെറ്റിച്ചിട്ടില്ല. ആരെയും കൊല്ലാന്‍ പാടില്ല എന്ന തന്റെ കല്‍പ്പന അവള്‍ അക്ഷരം പ്രതി അനുസരിക്കുന്നുണ്ട്. അദ്ദേഹം മനസ്സില്‍ പറഞ്ഞു.
“കല്യാണി..നീ എന്നെ എന്റെ കടമകളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ശ്രമിക്കരുത്..” അദ്ദേഹം ലേശം അനുകമ്പയോടെ അവളോട് പറഞ്ഞു.
“പ്രഭോ..യൌവ്വനം ആസ്വദിച്ചു തുടങ്ങിയ സമയത്താണ് അങ്ങെന്നെ ഭൂമിയില്‍ നിന്നും മാറ്റിയത്...അതിനു കാരണക്കാര്‍ ആയവരോട് പകരം ചോദിക്കാന്‍ അങ്ങെനിക്ക് പരിധികള്‍ ഇല്ലാതെ സമയം അനുവദിച്ചതുമാണ്..ഇപ്പോള്‍ അങ്ങെന്നെ അതില്‍ നിന്നും വിലക്കുന്നു..എന്റെ അമ്മയെയും അങ്ങ് കൊണ്ടുപോകാന്‍ പോകുന്നു..എന്നോട് കനിവുണ്ടാകണം പ്രഭോ..”
കല്യാണി കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കാലുകളില്‍ കെട്ടിപ്പിടിച്ചു. യമന്‍ ദീനാനുകമ്പയോടെ അവളെ നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:
“കല്യാണീ..മരണവും ജനനവും ഈശ്വരനാണ് നിശ്ചയിക്കുന്നത്..അതില്‍ ഈശ്വരന്റെ തീരുമാനം നടപ്പിലാക്കുന്ന പടയാളി മാത്രമാണ് ഞാന്‍. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എനിക്ക് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം അവിടുന്ന് തന്നിട്ടുണ്ട്..നീ ഒരു നല്ല പെണ്ണായത് കൊണ്ട്..നിന്റെ ആഗ്രഹം പോലെ തന്നെ ഞാന്‍ ചെയ്യുന്നു..നിന്റെ അമ്മയുടെ ആയുസ്സ് അഞ്ചു വര്‍ഷങ്ങള്‍ കൂടി നീട്ടിയിരിക്കുന്നു..അതേപോലെ, നിനക്കെതിരെ വരുന്ന മാന്ത്രികനെ പ്രതിരോധിക്കാനുള്ള ശക്തിയും നാം നിനക്ക് നല്‍കുന്നു..നിന്റെ അമ്മയുടെ ആയുസ്സ് വരെ നിനക്ക് ഭൂമിയില്‍ തങ്ങാന്‍ ഉള്ള അനുമതിയും നാം നല്‍കുന്നു..”
കല്യാണി വീണ്ടും വര്‍ദ്ധിച്ച ആഹ്ലാദത്തോടെ സാഷ്ടാംഗം പ്രണമിച്ച്
💬 Comments
View all comments