0%

Chapter Title : കല്യാണി - 11 [മാസ്റ്റര്‍]

Author : Master Read All Parts 530

ഉണ്ടാക്കുന്നത് എന്ന് ഞാന്‍ കരുതുന്നു....”

“എന്തിന്? അവളുടെ മരണത്തിനു പിന്നില്‍ തറവാട്ടിലെ ആര്‍ക്കെങ്കിലും ബന്ധം ഉണ്ടെന്നാണോ മോഹനന്‍ പറഞ്ഞു വരുന്നത്?”

“അതെനിക്ക് അറിയില്ല..പക്ഷെ സാധാരണ ദുരാത്മാക്കള്‍ ചെയ്യുന്ന യാതൊന്നും ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ വളരെ വലിയ ഒരു അടിയൊഴുക്ക് ഇവിടെ നടക്കുന്നുണ്ട്. അത് ഈ തറവാടിനെ മുച്ചൂടും നശിപ്പിക്കാന്‍ പോന്നതാണ് എന്നാണ് എന്റെ തോന്നല്‍..ചിലപ്പോള്‍ ഇതൊക്കെ എന്റെ സംശയങ്ങള്‍ ആകാം.”

“കല്യാണി എങ്ങനെയാണു മരിച്ചത്..”

“അവളുടെ വീട്ടു വളപ്പിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്..”

“അവള്‍ മരിക്കാനുള്ള കാരണം?”

“അറിയില്ല. പക്ഷെ ആ മരണത്തില്‍ എന്തോ ദുരൂഹത ഉണ്ട്. അവള്‍ മരിച്ച രാത്രിയില്‍ അവളുമായി പ്രേമത്തില്‍ ആയിരുന്ന ഹരിയേട്ടനെയും കാണാതായി. അതാണ്‌ എനിക്ക് ആ മരണത്തില്‍ സംശയം ഉണ്ടാകാന്‍ കാരണം..ഇന്നേവരെ ഹരിയേട്ടന്റെ ഒരു വിവരവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുമില്ല” മോഹനന്‍ ആശങ്കയോടെ പറഞ്ഞു.

തിരുമേനി ആലോചനയില്‍ മുഴുകി.

ശ്രീലക്ഷ്മി തന്റെ കൊഴുത്ത ദേഹത്തേക്ക് തണുത്ത വെള്ളം കോരിയൊഴിച്ച് കുളിക്കുകയായിരുന്നു അപ്പോള്‍. ജലത്തിന്റെ തണുപ്പില്‍ അവളുടെ ശരീരരോമങ്ങള്‍ നിവര്‍ന്നു നിന്ന് തുടിച്ചു.

“ആ മരണത്തെപ്പറ്റി തറവാട്ടു കാരണവന്മാര്‍ വല്ല സംശയവും പ്രകടിപ്പിച്ചിരുന്നോ?” അവസാനം നമ്പൂതിരി ചോദിച്ചു.

“ഞങ്ങള്‍ കുട്ടികളോട് അവര്‍ ഗൌരവമുള്ള വിഷയങ്ങള്‍ പറയാറില്ല. തിരുമേനി ചോദിച്ചാല്‍ ചിലപ്പോള്‍ അവര്‍ പറഞ്ഞേക്കും”

“ഉം” നമ്പൂതിരി ഗൌരവത്തോടെ ഒന്ന് മൂളി.

“ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതയായി..അതല്ലെങ്കില്‍ കൊല..ഇതല്ലേ മോഹനന്റെ സംശയം?” അല്‍പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം നമ്പൂതിരി ചോദിച്ചു.

“അതെ..അത് തന്നെയാണ് എന്റെ തോന്നല്‍”

“അതായത് തറവാട്ടിലെ ആര്‍ക്കോ പങ്കുള്ള ഒരു മരണം അല്ലെ?”

“അങ്ങനെ ആകാം...പക്ഷെ എനിക്ക് ഉറപ്പില്ല.”

“സാരമില്ല. അത് ഞാന്‍ കണ്ടുപിടിച്ചോളാം..അതിരിക്കട്ടെ..ആദ്യമായി ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടായത് എന്നാണ്? ആര്‍ക്കാണ്?”

“ആദ്യമായി പുറത്ത് എന്തോ കാഴ്ച കണ്ടു ഭയന്ന് പനിപിടിച്ചു കിടന്നത് രോഹിണിയും ശ്രീലക്ഷ്മിയും ആണ്..” മോഹനന്‍ പറഞ്ഞു.

“അവര്‍ ആരാണ്? ചെറിയ കുട്ടികള്‍ ആണോ?”

“രോഹിണി അര്‍ജുനന്‍ വല്യച്ഛന്റെ ഇളയ മോളാണ്..ഹരിയേട്ടന്റെ പെങ്ങള്‍..ഡിഗ്രി ഫസ്റ്റ് ഇയര്‍ ആണ്..ശ്രീലക്ഷ്മി ശ്രീകല അമ്മായിയുടെ മൂത്ത മകള്‍..ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആണ്”

പെണ്‍കുട്ടികള്‍ടെ പ്രായം

💬 Comments

View all comments