Chapter Title : കല്യാണി - 3 (ഹൊറര്‍ കമ്പി നോവല്‍)
പോലെയല്ല..ഒരു ഊനവുമില്ലാതെ നിന്ന തെങ്ങ് കടപുഴകി വീഴുക എന്ന് പറഞ്ഞാല്‍ ദുര്‍നിമിത്തമാണ്..ഇന്നലെയല്ലേ അവളെ അടക്കിയത്....ആ രാത്രിയില്‍ തന്നെ അതു സംഭവിക്കണമെങ്കില്‍ എന്തോ ഉണ്ട്.. സന്ധ്യയ്ക്ക് പ്രകൃതിയുടെ മട്ടും ഭാവവും മാറിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചതല്ലേ...” ബലരാമന്റെ വാക്കുകളില്‍ ഭയം നിഴലിച്ചിരുന്നു. അനുജന്മാര്‍ ഒന്നും മിണ്ടിയില്ല.
“വാ..നമുക്ക് അവളുടെ കുഴിമാടത്തില്‍ ഒന്ന് പോയിട്ട് വരാം..ഒപ്പം ദേവകിയെ ഒന്ന് കാണുകയും ചെയ്യാം..”
എന്തോ ആലോചിച്ചുറച്ച പോലെ ബലരാമന്‍ പറഞ്ഞു. അനുജന്മാര്‍ പരസ്പരം നോക്കി; പിന്നെ ഏട്ടന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി.
അവര്‍ ചെല്ലുമ്പോള്‍ ദേവകി ചടഞ്ഞുകൂടി ഭിത്തിയില്‍ ചാരി ഇരിക്കുകയാണ്. കഞ്ഞി വിളമ്പി വച്ചത് അതേപടി പാത്രത്തില്‍ ഇരിപ്പുണ്ട്. അവളുടെ അനുജത്തി അടുത്തു തന്നെ താടിക്ക് കൈയും കൊടുത്ത് വിദൂരതയിലേക്ക് നോക്കി ഒപ്പം തന്നെ ഉണ്ടായിരുന്നു.
“ചേച്ചി..അങ്ങുന്നുമാര്..”
പിള്ളമാരെ കണ്ടപ്പോള്‍ അവള്‍ ചേച്ചിയോട് പറഞ്ഞു. അവരെ കണ്ടതോടെ ദേവകിയുടെ നിയന്ത്രണം പോയി. അവള്‍ വീണ്ടും അലമുറ ഇട്ടു കരയാന്‍ തുടങ്ങി.
“ഇവള്‍ ഒന്നും കഴിച്ചില്ലേ കൊച്ചെ?” ബലരാമന്‍ അനുജത്തിയോട് ചോദിച്ചു.
“ഇല്ലങ്ങുന്നെ..ഇന്നലേം ഇത് തന്നാരുന്നു സ്ഥിതി....രാവിലെ കഞ്ഞി കൊണ്ട് വച്ചിട്ട് എത്ര പറഞ്ഞിട്ടും കുടിക്കുന്നില്ല” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എഴുന്നേറ്റ് ഭവ്യതയോടെ നിന്നു പറഞ്ഞു.
“എടി ദേവകീ..നീ കഞ്ഞി കുടിക്ക്..നീ ഇങ്ങനെ തിന്നാതേം കുടിക്കാതേം ഇരുന്നാല്‍ ചത്ത പെണ്ണ് തിരിച്ചു വരുമോ..സംഭവിച്ചത് സംഭവിച്ചു..നമുക്ക് എന്ത് ചെയ്യാനൊക്കും?” ബലരാമന്‍ അവളോട് പറഞ്ഞു.
“എന്റെ അങ്ങുന്നെ..എനിക്ക് ജീവിക്കണ്ടായെ..എന്റെ പൊന്നുമോള്‍ ഇല്ലാത്ത ഈ നശിച്ച ഭൂമിയില്‍ എനിക്ക് ജീവിക്കണ്ടായെ..അയ്യോ ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ ജീവനങ്ങ് എടുക്കെന്റെ ഭഗവാനെ.എന്റെ ജീവനങ്ങ് എടുക്കോ..” ദേവകി നിലവിളിച്ചു.
💬 Comments
View all comments