Chapter Title : കല്യാണി - 3 (ഹൊറര്‍ കമ്പി നോവല്‍)
“നീ അവളെ നിര്‍ബന്ധിപ്പിച്ച് വല്ലതും കഴിപ്പിക്ക്..ഞങ്ങള് പിന്നെ വരാം..”
ബലരാമന്‍ അനുജന്മാരെയും കൂട്ടി കല്യാണിയെ അടക്കിയ സ്ഥലത്തേക്ക് ചെന്നു. അവളെ കുഴിച്ചിട്ടിരുന്ന സ്ഥലത്തെ മണ്‍കൂനയുടെ മുകളില്‍ ഇട്ടിരുന്ന പൂക്കള്‍ മഴയത്ത് ഒലിച്ചു മാറിയിരുന്നു. ബലരാമന്‍ ആ പൂക്കളിലേക്കും കൂനയിലേക്കും സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളില്‍ ചെറിയ ഭീതി നിഴലിക്കുന്നത് അനുജന്മാര്‍ കണ്ടു.
“അത് കണ്ടോ..എന്താണത്?” അയാള്‍ അനുജന്മാരുടെ ശ്രദ്ധ ആ കുഴിമാടത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചോദിച്ചു. അവരും നോക്കി.
“തെങ്ങിന്റെ പൂക്കുല അല്ലെ അത്...ഇത് ആരാണ് ഇവിടെ ഇട്ടത്?” മാധവന്‍ സംശയത്തോടെ ചോദിച്ചു.
“രാവിലെ ആരെങ്കിലും ഇവിടെ വന്നുകാണും” അര്‍ജുനന്‍ തന്റെ സംശയം പറഞ്ഞു.
“ആര്? അഥവാ വന്നാല്‍ ഈ പൂക്കുല എന്തിനിവിടെ ഇടണം? നിങ്ങള്‍ വേഗം പോയി നോക്ക്..നമ്മുടെ വീണു കിടക്കുന്ന തെങ്ങില്‍ നിന്നും ആരെങ്കിലും പൂക്കുല എടുത്തിട്ടുണ്ടോ എന്ന്..” ബലരാമന്‍ ചെറിയ ഭയത്തോടെ പറഞ്ഞു.
“ഞാന്‍ നോക്കിയിട്ട് വരാം..” സഹദേവന്‍ വേഗം അതിരിലൂടെ തങ്ങളുടെ പറമ്പിലേക്ക് കയറി.
“എന്താ ഏട്ടാ..ഏട്ടന് വല്ല സംശയവും?” മാധവന്‍ ജ്യേഷ്ഠന്റെ മുഖഭാവം കണ്ടു ചോദിച്ചു.
“ഉം..കുട്ടികള്‍ എന്തോ കണ്ടു ഭയന്നതാണ്..അതും ഇവളും തമ്മില്‍ വല്ല ബന്ധവും കാണുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..ഈ പൂക്കുല നമ്മുടെ തെങ്ങില്‍ നിന്നും ആണെങ്കില്‍, നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു..”
ബലരാമന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അനുജന്മാരുടെ കണ്ണിലും ഭീതി നിഴലിച്ചു. സഹദേവന്‍ തിടുക്കപ്പെട്ടു വരുന്നത് അവര്‍ കണ്ടു.
“ഏട്ടാ..ആ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള പൂക്കുല ആരോ പിഴുതെടുത്തത് പോലെ തോന്നുന്നു..അതിന്റെ മോടം തുറന്ന് കിടപ്പുണ്ട്..പക്ഷെ പൂക്കുല ഇല്ല..” അവന്റെ ശബ്ദം വിറച്ചിരുന്നു.
ബലരാമന്റെ നെറ്റിയില്‍ ചുളിവുകള്‍
💬 Comments
View all comments