Chapter Title : കല്യാണി - 3 (ഹൊറര്‍ കമ്പി നോവല്‍)
വീണു. അയാളുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് അനുജന്മാര്‍ കണ്ടു. അവരുടെ ഉള്ളിലും ഭയം വിത്തുകള്‍ പാകിക്കഴിഞ്ഞിരുന്നു. അയാള്‍ വീണ്ടും ആ പൂക്കുലയിലേക്ക് നോക്കി. പിന്നെ ഒരക്ഷരം ഉരിയാടാതെ തിരിച്ചു നടന്നു. പിന്നാലെ അനുജന്മാരും.
“കുട്ടികള്‍ എഴുന്നേറ്റ് ചായ കുടിച്ചു..” അവര്‍ ചെന്നപ്പോള്‍ ബലരാമന്റെ ഭാര്യ രാധമ്മ പറഞ്ഞു.
“വാ..അവരെ കണ്ടിട്ട് വരാം..” വേഗം പടികള്‍ക്ക് നേരെ നടന്നുകൊണ്ട് ബലരാമന്‍ പറഞ്ഞു.
അവര്‍ ചെല്ലുമ്പോള്‍ ശ്രീലക്ഷ്മിയും രോഹിണിയും കട്ടിലില്‍ ഇരിക്കുകയാണ്. ബാക്കി ഉള്ളവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
“നിങ്ങളൊക്കെ പുറത്ത് പോ..” കാര്‍ത്തികേയന്‍ മറ്റുള്ളവരോട് പറഞ്ഞു. അവര്‍ മെല്ലെ മുറിയില്‍ നിന്നും പോയി. ഭീതിയോടെ തങ്ങളെ നോക്കുന്ന കുട്ടികളുടെ അടുത്തേക്ക് അവര്‍ ചെന്നു.
“മക്കളെ..എന്താണ് സംഭവിച്ചത്? നിങ്ങള്‍ വല്ലതും കണ്ടു ഭയന്നോ ഇന്നലെ രാത്രി?”
അവരുടെ അരികില്‍ ഇരുന്നു ബലരാമന്‍ ചോദിച്ചു. രോഹിണിയും ശ്രീലക്ഷ്മിയും പരസ്പരം കണ്ണുകളിലേക്ക് നോക്കി. പിന്നെ അവര്‍ തങ്ങള്‍ കണ്ടത് അതേപടി അവരോട് പറഞ്ഞു. തീഗോളം പനയുടെ മേല്‍ വന്നു നിന്നതും തെങ്ങ് കടപുഴകി വീണതും തുടര്‍ന്ന് അവര്‍ ബോധംകെട്ടു വീണതും കേട്ടപ്പോള്‍ ബലരാമന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. പക്ഷെ തന്റെ ഭയം കുട്ടികള്‍ അറിയാതിരിക്കാന്‍ അയാള്‍ പണിപ്പെട്ട് ഒരു പുഞ്ചിരി വരുത്തി.
“എന്തോ വാല്‍നക്ഷത്രമോ മറ്റോ ആണ്..കേട്ടിട്ടില്ലേ ഉല്‍ക്കകള്‍ ഭൂമിയില്‍ വീഴുമെന്ന്? അങ്ങനെ എന്തോ ആണ്..അത് വന്നു തെങ്ങില്‍ വീണു..അങ്ങനെയാണ് തെങ്ങ് വീണുപോയത്..ദൈവാധീനം കൊണ്ട് വീടിനു മുകളില്‍ വീണില്ലല്ലോ..സയന്‍സ് പഠിക്കുന്ന നിങ്ങള്‍ക്ക് ഇതൊക്കെ അറിയില്ലേ..മണ്ടികള്‍...എഴുന്നേറ്റ് കുളിച്ചു വേഷം മാറ്..ഉം..” ബലരാമന്‍ കുട്ടികളെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്ന ശേഷം എഴുന്നേറ്റു.
“കേട്ടല്ലോ അവര് പറഞ്ഞത്..നമുക്ക് ഒരു
💬 Comments
View all comments