0%

Chapter Title : കല്യാണിയമ്മ [സേതു]

Author : Sethu Read All Parts 3K

ഷുഗർ കൊറച്ച് താണിരിക്കുവാ.... ഒന്ന് വിളിക്കെന്നേ... ലി
ഞാൻ വിളിച്ചു. എന്റെ അമ്മായിയപ്പൻ കാറ്ററാക്റ്റിന്റെ ഓപ്പറേഷൻ ആലപ്പുഴയിലെ ഭേദപ്പെട്ട മെഡിക്കൽ കോളേജിൽ ശരിയാക്കി. എന്റെ ഒരു വിദ്യാർഥിയുടെ പിടിയും ഉണ്ടായിരുന്നു എന്ന് വച്ചാ ...

ഗോപാലപിള്ള സാറും കല്യാണിയമ്മയും ബസ്സിനെത്തി. ഞാൻ എന്റെ പഴയ ഫിയറ്റിൽ അവരെ കേറ്റി കായലിന്റെ തീരത്തുള്ള വീട്ടിൽ കൊണ്ടുചെന്നിറക്കി.

ചാരുകസേരയിൽ അമർന്ന മൂപ്പിലാൻ പത്രവും വായിച്ച് അങ്ങ് സുഖിച്ചു. അമ്മയ്ക്ക് വീടൊന്ന് ചുറ്റിക്കാട്ടിയിട്ട് ഞാൻ സ്ഥലം വിട്ടു. അങ്ങേലെ കമലാക്ഷിയമ്മയെ പരിചയപ്പെടുത്താൻ മറന്നില്ല.

കല്യാണം കഴിച്ചതിൽപ്പിന്നെ ഒന്നുരണ്ടുവട്ടം പേരിന് ഭാര്യവീട്ടിൽ ചെന്ന് നിന്നിട്ടാണ്ട്. വീകേയെൻ സുന്ദരമായ കഥ.. വിവാഹപ്പിറ്റേന്ന്” വായിച്ചാൽ നിങ്ങൾക്ക് എന്റെ ഒരു മൂഡിന്റെ ചിത്രം കിട്ടും! പെണ്ണുമ്പിള്ളയല്ലാതെ വേറെ ആരെയും ഞാനടുപ്പിച്ചില്ല. സ്വതേയുള്ള നാണവും മടിയും ഒരു മറയായെന്നു വെച്ചോ! ഏതായാലും ലതയും അവളുടെ വീട്ടുകാരും എന്നെ അധികം വിഷമിപ്പിച്ചില്ല. അതുകൊണ്ടുതന്നെ അമ്മായിയപ്പനും അമ്മായിയമ്മയും ആയി എനിക്ക് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു.

പിന്നെ ബോംബെയിലും, ഗൾഫിലുമൊക്കെയുള്ള അവരുടെ മൂത്ത പെണ്മക്കളുടെ കെട്ടിയവന്മാരെപ്പറ്റിയുള്ള കെഴവൻ ചെല ഊന്നിയുള്ള വർത്തമാനവും.. ഇതെല്ലാം എന്നെ കൊറച്ച് മടുപ്പിച്ചിരുന്നു. എൻറ ലതയ്ക്ക് ഇതെല്ലാമറിയാമായിരുന്നു. എന്നാലും ഒരു പ്രശ്നം വന്നപ്പോ ഞാൻ മാത്രമൊണ്ട് തുണ!

ഓപ്പറേഷൻ അടുത്ത ദിവസം തന്നെ ഉറപ്പിച്ചു. മൂന്നാലു ദിവസത്തേക്ക് കുട്ടൻ നായർ റിട്ടയർമെൻറിൽ നിന്നും ബ്രേക്കെടുത്ത് ഞങ്ങളെ സഹായിച്ചതുകൊണ്ട് ഒന്നിനും ഒരു കുറവും തോന്നിയില്ല.

നാലിൻറന്ന് കിഴവൻ കുട്ടൻ നായർ സ്ഥലം വിട്ടു. നല്ലൊരു സംഖ്യ ഞാൻ കൊടുത്തിരുന്നു. അമ്മായിയപ്പൻ കണ്ണും മൂടിക്കെട്ടി വീട്ടിൽ | വീടുഭരണം അമ്മായിയമ്മടെ... കല്യാണിക്കുട്ടിയമ്മയുടെ

💬 Comments

View all comments