Chapter Title : കമ്പനിപ്പണിക്കാരൻ…5 [നന്ദകുമാർ]
തന്നെ ഞാനത് വെടിപ്പായി കഴുകിയിടും.താക്കോലെടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്യും ,പതിയെ മുറ്റത്തിട്ട് മുന്നോട്ടും ,പിന്നോട്ടും ഇരപ്പിച്ച് ഓടിക്കും. എന്നെ മടിയിൽ വച്ച് അപ്പൻ സ്റ്റീയറിങ്ങ് കയ്യിൽ തന്ന് ടൗണിലേക്കെല്ലാം പോകാൻ തുടങ്ങി. അങ്ങനെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ നല്ലൊരു ഡ്രൈവറായിക്കഴിഞ്ഞു.
അക്കാലങ്ങളിൽ ഞാൻ ജീപ്പോടിച്ച് പോകുമ്പോൾ ചില്ലിലൂടെ കാണാനുള്ള തലപ്പൊക്കവും, ശരീരപുഷ്ടിയും ഇല്ലാത്തതിനാൽ ഡ്രൈവറില്ലാതെ ഒരു വണ്ടി വരുന്നതാണെന്ന് കരുതി പലരും പരിഭ്രമിക്കാറുണ്ട്.
ഏതാണ്ട് 55 വയസായതോടെ അപ്പന് കാഴ്ചക്ക് നല്ല പ്രശ്നം നേരിട്ടു. കണ്ണട വച്ചിട്ടും ദൂരക്കാഴ്ച പരിമിതമായതോടെ മുതലാളിയുടെ കമ്പനിയിലെ ഡ്രൈവർ പണിയിൽ നിന്ന് ഞങ്ങളുടെ നാട്ടിലുള്ള മുതലാളിയുടെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായി മാറ്റം മേടിച്ചു. തോട്ടത്തിലെ ഒരു പഴയ ജീപ്പ് സ്ഥിരം അപ്പൻ്റെ കൈവശമായിരുന്നു.പ്ലസ് റ്റു കഴിഞ്ഞ് ഞങ്ങൾക്കുള്ള ഒന്നരയേക്കർ പറമ്പിലെ കൃഷിപ്പണികളും പിന്നെ തോട്ടത്തിലെ കാര്യങ്ങൾക്കായി അപ്പനെ ജീപ്പിൽ പല സ്ഥലങ്ങളിൽ എത്തിക്കുന്ന ജോലികളുമായി ഞാനങ്ങിനെ അല്ലലില്ലാതെ സന്തോഷകരമായി കഴിഞ്ഞു. അമ്മച്ചി ഡെയ്സി കൃഷിപ്പണികളിൽ എന്നെ സഹായിക്കും.
അങ്ങനെയിരിക്കെ കട്ടിക്കാനത്തുള്ള തോമാച്ചൻ മുതലാളിയുടെ കമ്പനി റസ്റ്റ്ഹൗസിൽ അപ്പന് പോകേണ്ടി വന്നു. തോട്ടം സംബന്ധിയായ ഏതോ പ്രശ്നങ്ങൾ പറയാനാണ്.വീട്ടിൽ നിന്നും പത്ത് നാൽപ്പത് കിലോമീറ്റർ അങ്ങോട്ടേക്കുണ്ട്.ഞാൻ അപ്പനുമായി ജീപ്പിൽ രാവിലെ തന്നെ പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കുട്ടിക്കാനത്ത് എത്തി.. കോടമഞ്ഞ് വിട്ട് മാറുന്നതേ ഉള്ളൂ.. പൗരാണിക യൂറോപ്യൻശൈലിയിൽ കരിങ്കല്ല് കൊണ്ട് പണിത വിശാലമായ റസ്റ്റ് ഹൗസ് .. ഒരു വലിയ റബർ തോട്ടത്തിന് നടുവിലായി കുന്നിൻ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഞാൻ ജീപ്പ് വിശാലമായ മുറ്റത്തിൻ്റെ ഒരു കോണിൽ ഒതുക്കിയിട്ടു, ജീപ്പിന്
💬 Comments
View all comments