Chapter Title : കമ്പനിപ്പണിക്കാരൻ…5 [നന്ദകുമാർ]
പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. അപ്പൻ ബംഗ്ലാവിന് നേരേ നടന്നു. പോർട്ടിക്കോവിൽ ഒരു ചുവന്ന BMW 3 സീരീസ് കാർ കിടക്കുന്നുണ്ട് .പുറക് വശത്ത് നിന്നും ഒരു സിംഹത്തെ പോലിരിക്കുന്ന പട്ടിയുടെ തുടലും പിടിച്ച് സിനിമാനടൻ സിദ്ധിക്കിനെപ്പോലൊരാൾ ജോഗിങ്ങ് ഡ്രസ്സും ധരിച്ച് നടന്ന് വരുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.
ഇതായിരിക്കുമോ തോമാച്ചൻ മുതലാളി ? 60 വയസുള്ള ആളാണെന്ന് പറഞ്ഞിട്ട് ഒരു 45 -50 മാത്രമേ തോന്നിക്കുന്നുള്ളല്ലോ. ഇനി മുതലാളിയുടെ അനിയനോ മറ്റോ ആണോ ആവോ? ആരായാലെന്താ ഞാൻ മടക്കി കുത്തിയിരുന്ന മുണ്ടഴിച്ചിട്ടു... ബഹുമാനത്തോടെ കൈകൂപ്പി. ഗുഡ് മോണിങ്ങ് ജൻ്റിൽമാൻ! എന്താ വന്നത്.? അദ്ദേഹം ഘനഗംഭീര സ്വരത്തിൽ എന്നോട് ചോദിച്ചു.
ഞാൻ അപ്പനെയും കൊണ്ട് വന്നതാണ് സർ..മുതലാളി എൻ്റെ സമീപത്തേക്ക് വരുന്നത് കണ്ട് അപ്പൻ വേഗം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇത് എൻ്റെ മോനാണ് സർ രാജേഷ്. ഇത്ര ദൂരം രാവിലെ വണ്ടി ഓടിക്കണ്ട എന്ന് പറഞ്ഞ് എന്നെ കൊണ്ട് വിടാൻ വന്നതാണ് സർ.
ഏഹേ ഇവൻ ആൻ്റോച്ചൻ്റെ മോനാണോ? എന്ത് ചെയ്യുന്നു.?
പഠിക്കാൻ മടിയനാണ്. പ്ലസ് ടു കഷ്ടി പാസായി.ഇപ്പോൾ വീട്ടിൽ കൃഷിപ്പണിയുമായി അങ്ങനെ നടക്കുന്നു. ഞാൻ ചമ്മിയ ചിരി ചിരിച്ചു.
നമ്മുടെ എറണാകുളത്തെ സ്ഥാപനങ്ങളിലേക്ക് വിശ്വസ്തനായ ഒരു നോട്ടക്കാരനെ ഞാൻ തിരക്കിക്കൊണ്ടിരിക്കുകയാണ്.. ഇവനെ അങ്ങ് വിട്ടേക്ക് ആൻ്റോച്ചാ... അപ്പൻ സന്തോഷത്തോടെ എന്നെ നോക്കി.. എനിക്കും സന്തോഷമായി..
എറണാകുളത്ത് ഞാൻ അപ്പൻ്റെ ഒപ്പം രണ്ട് തവണയേ പോയിട്ടുള്ളൂ.. ആദ്യകാഴ്ചയിൽ തന്നെ ആ നഗരം എന്നെ വിസ്മയിപ്പിച്ചു.കടലും, കായലും, ആകാശം തൊടുന്ന വൻ കെട്ടിടങ്ങളും കൺനിറയെ കാണാനൊത്തില്ല.അപ്പൻ ഐലൻ്റിലെ
💬 Comments
View all comments