Chapter Title : കമ്പനിപ്പണിക്കാരൻ…5 [നന്ദകുമാർ]
കിടക്കട്ടെ പിന്നെയെടുക്കാം.. എന്നിട്ട് എന്നോട് പറഞ്ഞു ഐശ്വര്യമായിട്ട് വണ്ടിയെടുത്തോളൂ. എനിക്ക് കുറച്ച് അത്യാവശ്യം ഓഫീസ് പണി തീർക്കാനുണ്ട്.. ഇതും പറഞ്ഞ് തൻ്റെ ആപ്പിൾ മാക് ബുക്ക് പ്രോ മടിയിൽ തുറന്ന് വച്ചു.
അപ്പൻ പോകേണ്ട സ്ഥലത്തേക്കുള്ള വഴി പറഞ്ഞ് തന്നു. വൈകിട്ട് 5 മണിയോടെ എല്ലാ സ്ഥലത്തും പോയി. പാലാ KSRTC സ്റ്റാൻഡിന് മുന്നിൽ കാറ് നിർത്താൻ മുതലാളി പറഞ്ഞു. അപ്പനെ നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ടു.
മുതലാളി എന്നോട് പറഞ്ഞു. കുറച്ച് വേഗം വിട്ടോളൂ 9 മണിക്ക് ലയൺസ് ക്ലബിൻ്റെ ഒരു മീറ്റിങ്ങ് ഉണ്ട്.ഞാൻ കത്തിച്ച് വിട്ടു. പാലായിൽ നിന്ന് ഏറ്റുമാനൂർ, തലയോലപ്പറമ്പ് ,കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ വഴി തേവര ഫെറിയിലേക്ക് കാർ കുതിച്ച് പാഞ്ഞു. വഴി കാറിലെ വലിയ ഡിസ്പ്ലേയിലെ ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്തിരുന്നതിനാൽ ഗൂഗിളമ്മച്ചി വഴി പറഞ്ഞ് തന്നുകൊണ്ടിരുന്നു.
മുതലാളി സീറ്റ് ബെൽറ്റ് ധരിച്ച് ഇരുന്ന് നല്ല ഉറക്കമാണ്. ഞാൻ കാർ കത്തിച്ച് വിട്ടു. ട്രാഫിക് ബ്ലോക്കുകൾ എല്ലാം തരണം ചെയ്ത് രണ്ടര മണിക്കൂർ കൊണ്ട് സെറ്റ് ചെയ്തിരുന്ന ഡെസ്റ്റിനേഷനിൽ എത്തി.മുതലാളിയെ വിളിച്ചു.
****************************************************-
മുതലാളിയുടെ സീഗോൾഡ് ബാറിൻ്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ എനിക്ക് ഒരു റും അനുവദിച്ച് കിട്ടി എൻ്റെ താമസം അവിടെയായി.ആറ് മാസങ്ങൾ അങ്ങനെ കടന്ന് പോയി.വലിയ ഓട്ടമൊന്നുമില്ല. മുതലാളി മിക്ക സമയവും കേരളത്തിന് പുറത്തായിരിക്കും .നെടുമ്പാശേരി എയർപോർട്ടിൽ കൊണ്ട് വിടുക, വരുമ്പോൾ തിരികെ കൊണ്ടുവരിക അല്ലാത്ത സമയങ്ങളിൽ ഞാൻ ബാറിൽ കൂടി.. എൻ്റെ തണ്ടും, തടിയും കണ്ട് ബാർ മാനേജർ സൂര്യൻ സർ എനിക്കൊരു അധിക പണി തന്നു. ബാറിൽ
💬 Comments
View all comments