Chapter Title : കംപ്ലീറ്റ് പാക്കേജ് 3 [Nakulan]
അവന്റെ കൂടെ ആണ് ജീവിക്കാൻ ആഗ്രഹം എന്നും അവൾ കല്യാണം കഴിഞ്ഞ ദിവസം തന്നെ പറഞ്ഞു
നീ നിന്റെ ഭാഗം ന്യായീകരിക്കാൻ പറയുന്നത് ആണോ എന്ന് എനിക്ക് എങ്ങനെ അറിയാം ..ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ചു എനിക്ക് അറിവ് ഉണ്ടായിരുന്നില്ല ..ഏതായാലും നീ പറഞ്ഞത് ഗ്രീഷ്മ അവളുടെ പപ്പയോട് പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ ഒന്ന് ചോദിക്കട്ടെ
ഇനി പപ്പയെക്കൂടി അതിലേക്കു വലിച്ചിഴക്കേണ്ട - കൂടുതൽ തർക്കത്തിലേക്ക് പോകാതിരിക്കാൻ ബിനു ശ്രമിച്ചു എങ്കിലും മറിയക്കുട്ടി അത് ശ്രദ്ദിക്കാതെ ഫോൺ എടുത്തു ഭർത്താവിനെ വിളിച്ചു
ഹലോ
ഹലോ എന്താടീ ഈ സമയത്തു
നിങ്ങൾ എവിടെയാ
ഞാൻ വണ്ടി ഓടിക്കുവാ ഷോപ്പിലോട്ട് പോകുവാ എന്താരുന്നു എന്തേലും അത്യാവശ്യം
ഒരു സംശയം ചോദിക്കാൻ ആയിരുന്നു
അത്യാവശ്യം ആണേൽ പെട്ടന്ന് ചോദിച്ചോ , ഡ്രൈവിങിനിടയിൽ ഫോൺ വിളിച്ചാൽ നല്ല ഫൈൻ കിട്ടും
ഒറ്റക്കാര്യം അറിഞ്ഞാൽ മതി ഗ്രീഷ്മ നൗഫലും ആയുള്ള ബന്ധത്തെക്കുറിച്ചു നിങ്ങൾക്ക് അറിയാമായിരുന്നോ
അതെന്താ പെട്ടന്ന് അങ്ങനെ ഒരു ചോദ്യം
അറിയാമായിരുന്നോ ഇല്ലയോ അത് പറ ബാക്കി കാര്യങ്ങൾ പിന്നെ പറയാം .. ഒരു ഡൌട്ട് തോന്നി ചോദിച്ചതാ
എനിക്കറിയാമായിരുന്നു കല്യാണത്തിന് മുൻപ് ഞാൻ ഇക്കാര്യം ബിജോയോട് പറഞ്ഞതും ആണ് അപ്പൊ അവനാണ് പറഞ്ഞത് ചേട്ടനെക്കൊണ്ട് കെട്ടിച്ചു ആഫ്രിക്ക പോയാൽ അവൾ എല്ലാം മറക്കും എന്ന്. അതാ ഞാൻ സമ്മതിച്ചത് .. നിന്നെ അറിയിച്ചു വെറുതെ പ്രശ്‌നം ആക്കേണ്ട എന്ന് കരുതി പറയാതെ ഇരുന്നതാ - ബിജോക്ക് ഈ കാര്യം അറിയാമായിരുന്നു എന്ന് കേട്ടതും മറിയയെ പോലെ തന്നെ ബിനുവും ഞെട്ടി
ആ കൊള്ളാം
💬 Comments
View all comments