0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

സ്മിത പറഞ്ഞ വട്ടയപ്പത്തിന്റെ കാര്യം ഓർത്തത് ഒരു ചെറിയ ചിരിയോടെ അവൾ രണ്ടു വട്ടയപ്പവും വാങ്ങി. വണ്ടി നിർത്തി കുടയുമായി അവൻ കടതിണ്ണയിലേക്കു കയറിയപ്പോ അവൾ പെട്ടന്ന് കുടയിൽ കയറി കാറിൽ വന്നു കയറി

ഹോ എന്തൊരു മഴ - സീറ്റ്‌ ബെൽറ്റ് ധരിച്ചുകൊണ്ട് അവൻ പറഞ്ഞു

അതെ ചേട്ടായി രാവിലെ നല്ല തെളിഞ്ഞ കാലാവസ്ഥ ആയതുകൊണ്ടാ പോകാം എന്ന് കരുതിയത്

ഇപ്പൊ എപ്പോഴാണ് മഴ പെയ്യുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല, അല്ല രേഷ്മ ഇതെന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത് പുറകിലേക്ക് വച്ചിട്ട് സുഖമായി ഇരുന്നോളു- കയ്യിൽ ബാഗും പിന്നെ ആൻസ് ബേക്കറിയിൽ നിന്നും വാങ്ങിയ പൊതിക്കെട്ടും അവളുടെ മടിയിൽ ഇരിക്കുന്നത് കാരണം സീറ്റ് ബെൽറ്റ് ഇടാൻ ബുദ്ദിമുട്ടുന്ന അവളോട് അത് പറഞ്ഞു അവൻ ആ കെട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങി പിന്നിലെ സീറ്റിൽ ഇട്ടു

ഇതെന്തോ കാര്യമായിട്ട് വാങ്ങിയല്ലോ - അവൻ ചോദിച്ചു

ഹേയ് കാര്യമായി ഒന്നുമില്ല നാളെ രാവിലത്തേക്കു ചപ്പാത്തി വാങ്ങി പിന്നെ സ്മിത പറഞ്ഞു ചേട്ടായിക്ക് വട്ടയപ്പം വല്യ ഇഷ്ടം ആണെന്ന് അതുകൊണ്ട് അതും വാങ്ങി, ഇനി അവളുടെ ആങ്ങള വന്നിട്ട് ഞാൻ സൽക്കരിച്ചില്ല എന്ന് അവൾ പരാതി പറയരുതല്ലോ. - ചെറിയ ഒരു ചിരിയോടെ അവൾ പറഞ്ഞു

ങേ അതിനിടയിൽ അവൾ അതും വിളിച്ചു പറഞ്ഞോ - മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു

എന്നെ അല്പം മുൻപ് വിളിച്ചിരുന്നു അപ്പൊ പറഞ്ഞതാ, എന്നെ എപ്പോഴും വിളിക്കും - അവന്റെ മുഖത്തെ ചമ്മൽ ആസ്വദിച്ചു അവൾ പറഞ്ഞു

💬 Comments

View all comments