Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
കിടപ്പുമില്ല ഞാൻ കുറച്ചു നേരം നോക്കാം
എടീ ഒരു മിനിറ്റ് - മൊബൈൽ പൊത്തിപ്പിടിച്ചു ബിജോ ബിനുവിനെ നോക്കി
ചേട്ടാ ഒരു ഉപകാരം ചെയ്യാമോ അവൾ ടൗണിൽ നിൽപ്പുണ്ട് കാറിൽ ഒന്ന് പോയി കൂട്ടി വരാമോ, ഞാൻ പോകാം എന്ന് വിചാരിച്ചാൽ കുഞ്ഞുണരും പിന്നെ ഇന്നത്തെ കാര്യം തീരുമാനം ആകും
അതിനെന്താ ഞാൻ പോയി വരാം അവളോട് നില്കുന്നത് എവിടെ എന്ന് ചോദിക്കു
എടീ നീ ഒരു കാര്യം ചെയ്യൂ അവിടെ വെയിറ്റ് ചെയ്യൂ ചേട്ടൻ ഇപ്പൊ അങ്ങോട്ട് വരും നീ എവിടെയാ നിൽക്കുന്നത്
ഓക്കേ ഞാൻ നമ്മുടെ ആൻസ് ബേക്കറിയുടെ മുന്നിൽ കാണും
ഓക്കേ എന്നാൽ ചേട്ടൻ ഒരു അരമണിക്കൂർ കൊണ്ട് എത്തും
ശരി എന്നാൽ ബേക്കറിയിൽ നിന്നും എന്തേലും വാങ്ങാം രാവിലെ കാപ്പിക്ക് ചപ്പാത്തി പോരെ ..ഇവിടെ നിന്നും റെഡിമൈഡ് ചപ്പാത്തി വാങ്ങാം
അപ്പൊ ശരി
ബിനു ഉടുത്ത മുണ്ട് മാറാൻ നിൽക്കാതെ വേഗം കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു ..മഴ തകർത്തു പെയ്യുക ആയിരുന്നു .. വരാന്തയിൽ ഇരുന്ന ഒരു കുട എടുത്തു ബിനു കാറിലേക്ക് കയറി.. തന്റെ ഫോൺ കാര് ബ്ലൂട്ടൂത്തുമായി കണക്ട് ചെയ്തു പഴയഗാനങ്ങളുടെ കളക്ഷൻ ഓണാക്കി അവൻ സിറ്റിയിലേക്ക് തിരിച്ചു.. മഴ ഇല്ലങ്കിൽ പത്തു മിനിട്ടു മതി പക്ഷേ മഴമൂലവും വഴിയിൽ കേബിൾ പണി നടത്തുന്നതിനുള്ള കുഴി എടുത്തിരിക്കുന്നതിനാലും അര മണിക്കൂറിൽ ഏറെ എടുത്തു അവൻ ടൗണിൽ എത്താൻ, അവൻ ആൻസ് ബേക്കറിയുടെ മുന്നിൽ എത്തിയപ്പോഴേക്കും രേഷ്മ കടയിൽ നിന്നും ചപ്പാത്തി വാങ്ങി , അപ്പോഴാണ് അവൾ
💬 Comments
View all comments