0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 895

ആലോചിച്ചാൽ മതി ..ഞാൻ പോയി രണ്ടു മാസത്തിനുള്ളിൽ ഫാമിലി വിസ റെഡി ആക്കി നമുക്ക് അങ്ങോട്ട് പോകാം  ഈ ബന്ധങ്ങൾ ഒക്കെ നമുക്ക് മറക്കാവുന്ന കാര്യങ്ങൾ അല്ലേ

ചേട്ടന് കാര്യം പറഞ്ഞാൽ മനസിലാവില്ലേ എനിക്ക് അവനെ വേണം ഞാൻ അവന്റെ മാത്രം ആണ് കൊറോണ ആയത് കൊണ്ട് മാത്രം അവനു വരാൻ പറ്റാതെ പോയതാ അല്ലങ്കിൽ ഇന്ന് രാത്രി തന്നെ ഞങ്ങൾ മുങ്ങിയേനെ

അപ്പൊ സ്വന്തം കാര്യം മാത്രം ..ഞാൻ ആരായേനെ

ഇക്കാര്യത്തിൽ അല്പം സെൽഫിഷ് ആണെന്ന് കൂട്ടിക്കോ എനിക്ക് എന്റെ ജീവിതം ആണ് വലുത്, നിങ്ങൾക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ തന്നെ ഒഴിഞ്ഞു പോകട്ടെ എന്ന് കരുതിയാണ് നൗഫൽ ആ വീഡിയോസ് കാണിച്ചത്

എന്റെ ആത്മാഭിമാനത്തിന്റെ കാര്യം അല്ല ഞാൻ നോക്കുന്നത് രണ്ടു കുടുംബങ്ങളുടെ കാര്യം ആണ്

കുടുംബം മണ്ണാങ്കട്ട  ഓരോരുത്തരും അവരവരുടെ ഇഷ്ടം അനുസരിച്ചു ആണ് ജീവിക്കേണ്ടത് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഇന്നത്തെ കാലത്തു പെണ്ണുങ്ങളെ കിട്ടില്ല

അതൊക്കെ ശരിയാണ് പക്ഷേ എല്ലാത്തിനും ഓരോ രീതികൾ ഇല്ലേ ഇന്ന് കല്യാണം കഴിച്ചിട്ട് നാളെ ഡിവോഴ്സ് താ എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ

നിങ്ങൾ ഏതു കാലഘട്ടത്തിലാ ജീവിക്കുന്നത് സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോ കണ്ടിട്ട് പോലും നിന്ന് ഇങ്ങനെ സംസാരിക്കാൻ നിങ്ങള്ക്ക് ഉളുപ്പില്ലേ ..നട്ടെല്ലുള്ള ഏതൊരു ആണും ഇതൊക്കെ കണ്ടാൽ രണ്ടു തല്ലും കൊടുത്തു ഇറക്കി വിടും

നീ അതാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം അതറിഞ്ഞു തന്നെയാണ് പ്രകോപിതൻ ആകാതെ ഇരിക്കുന്നത് അപ്പുറത്തെ മുറിയിൽ എന്റെ അനിയന്  ഇന്ന് പുതിയ ജീവിതം തുടങ്ങുകയാണ് ഇവിടെ നിന്നും ഒരു സ്വരം ഉയർന്നു അവരുടെ നല്ലദിവസം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ബിനു റൂമിൽ ഉള്ള കസേരയിൽ ഇരുന്നു എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു അപ്പോഴേക്കും രേഷ്മയുടെ മൊബൈലിൽ നൗഫലിന്റെ വീഡിയോ കോൾ വന്നു ..അവൾ ഹെഡ്‌ഫോൺ വച്ച് പതിയെ  സംസാരിക്കാൻ തുടങ്ങി

ഹലോ പറയെടാ

---

ഇല്ല കിടന്നില്ല ഞങ്ങൾ ഡിവോഴ്സിനെ പറ്റി പറയുക ആയിരുന്നു

---

നീ പേടിക്കണ്ട എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല

---

ഹിഹി ലുക്ക് മാത്രമേ ഉള്ളു ആളൊരു കഞ്ഞി ആണെന്നാ തോന്നുന്നത് (അവൾ പതിയെ പറഞ്ഞത് അവൻ ശ്രദ്ദിച്ചു)

---

അതേ ഞാൻ എന്നും നിന്റെ മാത്രം ആയിരിക്കും

---

ഇവിടെ ഭയങ്കര ക്ലാസ് ആയിരുന്നു നിന്നെ മറക്കാൻ

💬 Comments

View all comments