0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 891

അവള്‍ അവസാനം നിശബ്ധത ഭേദിച്ചു

നൌഫല്‍ വിളിച്ചിരുന്നു അല്ലേ

വിളിച്ചിരുന്നു

എന്ത് തീരുമാനിച്ചു

എന്ത് തീരുമാനിക്കാന്‍ ഇതൊക്കെ ജീവിതത്തില്‍ സ്വാഭാവികം ആണ് എന്റെ പാസ്റ്റ് അത്ര നല്ലതൊന്നും ആണെന്ന് ഞാനും പറയുന്നില്ല അതുകൊണ്ട് അത് കാര്യം ആക്കേണ്ട എന്നാണു എന്റെ തീരുമാനം

ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വിളിച്ചത്

ങേ

അതെ

ഞാൻ ആണ് അവനോട് വിളിക്കാൻ പറഞ്ഞതും ആ ഫോട്ടോസും വീഡിയോസും കാണിക്കാൻ പറഞ്ഞതും

പക്ഷേ എന്തിനു ഇതുവരെ കാത്തു നിന്ന് നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ഈ കല്യാണത്തിൽ നിന്നും മാറിത്താറില്ലായിരുന്നോ

ചേട്ടനോട് ചെയ്തത് തെറ്റാണു എന്ന് എനിക്കറിയാം പക്ഷേ എന്റെ മുന്നിൽ വേറെ മാർഗം ഇല്ലായിരുന്നു ഇന്നത്തെ ഈ കല്യാണം നടക്കേണ്ടത് എന്റെ ആവശ്യം ആയിരുന്നു

അതെന്താണ് എന്നാണു എനിക്ക് മനസ്സിലാകാത്തത്

രേഷ്മയുടെ കല്യാണം നടക്കണമായിരുന്നു അവളുടെ ജീവിതം എനിക്ക് പ്രധാനം ആണ്

അപ്പൊ നിന്റെ ജീവിതമോ എന്റെ ജീവിതമോ

എനിക്ക് നൗഫൽ ഉണ്ട് ചേട്ടന് വേറെ പെണ്ണ് കിട്ടും

ഞാൻ ചോദിക്കുന്നത് ഈ വിഷയം നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നില്ലേ ഈ കല്യാണം വരെ എത്താതെ ഈ കാര്യങ്ങൾ നമുക്ക് സോൾവ് ചെയ്യാമായിരുന്നില്ലേ

എനിക്കങ്ങനെ പറയാൻ പറ്റില്ല ഒന്നാമത് നൗഫൽ വേറൊരു മതവിശ്വാസി,  ഇതറിഞ്ഞാൽ ഇപ്പൊ ഈ തത്വം പറയുന്ന ചേട്ടൻ തന്നെ രേഷ്മയുടെ കല്യാണം എതിര് പറഞ്ഞേനെ

ഇനി ഇപ്പൊ എന്ത് ചെയ്യാനാ പ്ലാൻ

എന്ത് ചെയ്യാൻ ചേട്ടൻ എനിക്ക് ഡിവോഴ്സ് തരണം എനിക്കവനെ കൂടെ ജീവിക്കണം

എത്ര നിസ്സാരം ആയിട്ടാ നീ ഈ പറയുന്നത്  .. ഇത്ര സില്ലി ആയി എങ്ങനെ സംസാരിക്കാൻ പറ്റുന്നു ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു എടുത്തു കിട്ടുന്ന ഒന്നല്ല ഡിവോഴ്സ് അതിനു സമയം എടുക്കും

രണ്ടു പേരും ഒപ്പിട്ടാൽ പെട്ടന്ന് കിട്ടും ഞാൻ അതൊക്കെ അന്വേഷിച്ചു വച്ചിട്ടാണ് ഇതിന് വന്നത്

നീ എന്റെ കാര്യം എന്താ ചിന്തിക്കാത്തത്

ചേട്ടൻ  ഇത് കഴിഞ്ഞാൽ ആഫ്രിക്ക തിരിച്ചു പോകും നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആരും ഇതൊന്നും ഓർക്കുക കൂടി ഇല്ല കുറച്ചു കഴിഞ്ഞാൽ വേറെ പെണ്ണിനെ കിട്ടും സുഖമായി ജീവിക്കൂ

ദേ ഇതൊക്കെ കേൾക്കുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്  ഞാൻ പറയുന്നത് സമാധാനം ആയി കേൾക്കൂ നീ ഇന്നിപ്പോ എന്റെ ഭാര്യയാണ് ഇതുവരെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടന്നിട്ടുണ്ടോ അതെല്ലാം നമുക്ക് മറക്കാം ഇനിയുള്ള ജീവിതം മാത്രം നമുക്ക്

💬 Comments

View all comments