Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
കാണാന്‍ ആയിരുന്നു ധൃതി ..ഏതായലും ഞാന്‍ പോയി ഗ്രീഷ്മയെ കണ്ടു .. ചേട്ടത്തിയും അനിയത്തിയും ഒന്നിനൊന്നു സുന്ദരികള്‍ അവരുടെ പിതാവ് ഖത്തറിൽ ആണ്..കണ്ടതെ എനിക്കു ഇഷ്ടപ്പെട്ടു. ഏതായലും ഞങ്ങള്‍ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോ നടന്ന കാര്യങ്ങള്‍ വായനക്കാരുടെ സൌകര്യത്തിനായി സംഭാഷണ രൂപത്തില്‍ എഴുതാം
ബിനു : ഹായ്
ഗ്രീഷ്മ : ഹലോ
ബിനു - ആദ്യം ആയാണ് ഇങ്ങനെ ഒരു പെണ്ണ് കാണല്‍ ..അതുകൊണ്ട് എങ്ങനെ തുടങ്ങണം എന്നു അറിയില്ല
ഗ്രീഷ്മ – ഞാനും ആദ്യമായാ ..അതുകൊണ്ട് കുഴപ്പമില്ല – അവള്‍ ചിരിച്ചു
ബിനു – ഞാന്‍ സത്യത്തില്‍ ഇപ്പൊ കല്യാണം ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുക ആയിരുന്നു പിന്നെ അവന്റെ നിര്‍ബന്ധം
ഗ്രീഷ്മ – എനിക്കും അതുതന്നെ .. പഠനം കഴിഞ്ഞു ജോലി ആയിട്ട് പയ്യെ മതി എന്ന പ്ലാന്‍ ആയിരുന്നു
ബിനു – ഏതായലും എനിക്കു തന്നെ ഇഷ്ടപ്പെട്ടു താന്‍ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കണ്ട പയ്യെ ആലോചിച്ചു വീട്ടില്‍ പറഞ്ഞാല്‍ മതി
ഗ്രീഷ്മ – ശരി ചേട്ടാ . അല്പ സമയം കൂടി ഇരുവരും സംസാരിച്ച ശേഷം പിരിഞ്ഞു. വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോ അവരുടെ വീട്ടുകാര്‍ക്കും സമ്മതം ആണെന്ന് പറഞ്ഞു അറിയിപ്പ് കിട്ടി, ആദ്യം മൂത്തവരുടെ കല്യാണം ഇളയവരുടെ കല്യാണം കുറഞ്ഞത് ഒരു ദിവസത്തെ എങ്കിലും വ്യത്യാസം വേണം എന്ന അവിടുത്തെ ഏതോ മുതിര്‍ന്ന ആളുടെ നിര്‍ബന്ധം കാരണം ഒന്നിച്ചു നടത്താം എന്നു വിചാരിച്ചിരുന്ന കല്യാണം രണ്ടു ദിവസം ആയി നടത്താം എന്ന തീരുമാനം ആയി..
💬 Comments
View all comments