0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

ശല്യം കാരണം ആകും ഒരു മാസം റസ്റ്റ് കിട്ടൂല്ലോ എന്നോർത്ത് കാണും ..നിന്റെ ആക്രാന്തം ഇതുവരെ കുറഞ്ഞില്ലെടേ കല്യാണം കഴിഞ്ഞിട്ട് കൊല്ലം രണ്ടായില്ലേ

റസ്റ്റ് ആക്രാന്തം അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാ ഭേദം ..അതൊക്കെ പിന്നെ പറയാം.. ഏതായാലും ഓർക്കാപ്പുറത്തു പത്തുനാലായിരം രൂപ ടിപ്പ് ആയി കിട്ടിയതല്ലേ,  രണ്ടെണ്ണം വീശണം ഏതേലും ബാറിൽ പോയാലോ

ബാറിലും കീറിലും ഒന്നും പോകണ്ടടാ എന്റെ ഫ്രണ്ടിന്റെ ഹോട്ടൽ ഉണ്ട് ഇവിടെ .. അവനതു തുടങ്ങിയപ്പോ മുതൽ  വിളിക്കുന്നതാ ഇതുവരെ പോകാൻ സമയം കിട്ടിയില്ല നമുക്ക് അങ്ങോട്ട് പോകാം, ഞാൻ ആണെങ്കിൽ നല്ലപോലെ ഒന്ന് ഉറങ്ങിയിട്ട് നാല് ദിവസം ആയി, പോരുന്നതിനു മുൻപ് തീർക്കേണ്ട ഒത്തിരി വർക്കുകൾ ഉണ്ടായിരുന്നു ..  നിന്നോടിനി ഒരു മാസം കഴിഞ്ഞു വീട്ടിലോട്ട് ചെന്നാൽ മതി എന്നല്ലേ സ്മിതയും പറഞ്ഞിരിക്കുന്നത്..

എന്നാൽ പിന്നെ അങ്ങനെ ആകട്ടെ ഏതേലും ബിവറേജിൽ നിന്നും സാധനം വാങ്ങാം

നീ ഒരു കോപ്പും വാങ്ങേണ്ട സാധനം എന്റെ കയ്യിൽ ഉണ്ട് ഡ്യുട്ടി ഫ്രീയിൽ നിന്നും വാങ്ങിയിരുന്നു

ഹേ എന്നിട്ട് നീ അതിതു വരെ പറഞ്ഞില്ലല്ലോ ..വണ്ടിയിൽ എടുത്തു വച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ മണം പോലും കിട്ടിയില്ലല്ലോ അല്ലേലും പണ്ടാരം കൊറോണ വന്നതിനു ശേഷം മണം ഒന്നും കിട്ടില്ല

അല്ലേലും ഫുൾ പാക്കഡ്‌ സാധനത്തിന്റെ മണം കിട്ടില്ലടാ പൊട്ടാ - ഏതായാലും ഞാൻ  തോമസിനെ വിളിക്കട്ടെ , നിന്റെ മൊബൈൽ ഒന്ന് തന്നേ - ഷാജിയുടെ മൊബൈലിൽ നിന്നും വിനു സുഹൃത്തായ തോമസിനെ വിളിച്ചു.. അവര് ടൗണിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞപ്പോ തോമസ് പെട്ടന്ന് ഹോട്ടൽ

💬 Comments

View all comments