Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
ഇരുന്നു
ഇതെന്താടി ഇടിയപ്പം ഞാൻ ഓർത്തു ഇഡ്ഡലി ആകും എന്ന്
അത് പിന്നെ ചേട്ടാ ഇന്നലെ അരി അരച്ച് വെച്ചില്ലായിരുന്നു അതുകൊണ്ടാ ഞാൻ ഇടിയപ്പം ഉണ്ടാക്കിയത്
കേട്ടോടാ ബിനു ..ഇടിയപ്പം അല്ല ഇവളുടെ ഇഡ്ഡലി തിന്നാനാ സൂപ്പർ എത്ര തിന്നാലും മതി വരില്ല
ഷാജി പറഞ്ഞത് ആദ്യം സ്മിതക്ക് മനസ്സിലായില്ല പിന്നെ അതിലെ അന്തരാർത്ഥം മനസ്സിലായപ്പോ അവൾ ചമ്മിയ മുഖത്തോടെ തലകുനിച്ചിരുന്നു ഭക്ഷണം കഴിപ്പ് തുടർന്നു..
ഇതെന്താ അവാർഡ് സിനിമ പോലെ ..ആകെ നിശബ്ദത ..ആരും ഒന്നും മിണ്ടാത്തത് എന്താ, എടാ ബിനു നീ നിന്റെ നാക്ക് കൊച്ചിയിൽ നിന്നും എടുക്കാൻ മറന്നു പോയോ
ഡാ ഡാ ഒത്തിരി ഇളക്കാതെ ..കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാൻ നോക്ക്
ഓഹോ എന്നെ പെട്ടന്ന് പറഞ്ഞു വിട്ടിട്ടു വേണം അല്ലേ ഇവിടെ കലാപരിപാടികൾ തുടങ്ങാൻ ..ഓക്കേ ഓക്കേ ഇപ്പൊ ഞാൻ ആരായി .. ഏതായാലും ഞാൻ കഴിച്ചു കഴിഞ്ഞു ഉടനെ ഇറങ്ങിയേക്കാം ..ഞാൻ ആയിട്ട് നിങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകുന്നില്ല .. ദേ ഞാൻ പോയിട്ട് രാത്രി ഏഴെട്ടു മാണി എങ്കിലും ആകും കേട്ടോ വരുമ്പോ .. ഏഴെട്ടു മണി കേട്ടല്ലോ രണ്ടു പേരും
സ്മിത ചമ്മിയ മുഖത്തോടെ മേശക്കു കീഴിലൂടെ ഷാജിയുടെ കാലിൽ ചവിട്ടി
ദേണ്ടെ നിന്ന് കഥാപ്രസംഗം നടത്താതെ ഇറങ്ങി പോ മനുഷ്യാ എന്ന് പറഞ്ഞു ഒരാൾ എന്നെ ചവിട്ടി കേട്ടോ - ഷാജി വീണ്ടും കളിയാക്കൽ തുടർന്നു.. അവനോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന രീതിയിൽ മറ്റു രണ്ടുപേരും വേഗം കഴിച്ചു തീർത്തു.. ഷാജി കൈകഴുകി
💬 Comments
View all comments