Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
ഒരു ബേക്കറി തുടങ്ങുകയും ചെയ്തു അപ്പോഴേക്കും ഷാജിയുടെ അച്ഛൻ മരിക്കുകയും ചേട്ടന് ആശ്രിത നിയമനത്തിലൂടെ പോലീസിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തു..പ്രേമം തലക്കു പിടിച്ച സ്മിത ഡിഗ്രി തോറ്റതോടെ ഇനി പഠിക്കാൻ പോകുന്നില്ല എന്നുപറഞ്ഞപ്പോ ഇവരുടെ പ്രേമം അറിയാവുന്ന വീട്ടുകാർ തങ്ങളേക്കാൾ സാമ്പത്തികനിലയിൽ പിന്നോക്കം ആയിരുന്നു ഷാജിയുടെ കുടുംബം എങ്കിലും കൂടുതൽ പേരുദോഷം ഉണ്ടാക്കേണ്ട എന്ന തിരിച്ചറിവിൽ കല്യാണത്തിന് സമ്മതിക്കുക ആയിരുന്നു. അങ്ങനെ ഇരുപത്തിഒന്നാം വയസ്സിൽ അവൾ ഇരുപത്തി ഏഴു വയസ്സുകാരൻ ആയ ഷാജിയുടെ ഭാര്യ ആയി.. ഷാജി നല്ല വെളുത്തു തുടുത്തു സുമുഖൻ ആയിരുന്നു.. സ്മിത ഇരു നിറം ഉള്ള ഒരു ആവറേജ് പെൺകുട്ടി ആയിരുന്നു.. ഷാജിയുടെ തോളൊപ്പം പൊക്കം, അത്യാവശ്യം വണ്ണം, ചുരുണ്ട മുടിയും കവിളിലെ നുണക്കുഴിയും അല്പം തടിച്ചു മലർന്ന അവളുടെ മുഖത്തിന് ഒരു വശ്യത നൽകിയിരുന്നു.. സത്യത്തിൽ അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ അപ്പന്റെ സമ്പത്തു ആയിരുന്നു ഷാജി നോട്ടം ഇട്ടത് , പക്ഷേ കൗശലക്കാരൻ ആയ സ്മിതയുടെ അപ്പൻ അത്യാവശ്യ വിവാഹചിലവിനുള്ള കാശ് മാത്രം കൊടുത്തു വിവാഹം നടത്തുകയും സ്വത്തിന്റെ പകുതി തങ്ങളുടെ കാലശേഷം സ്മിതയുടെ പേരിൽ വരത്തക്ക രീതിയിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോ ഷാജി ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ ആയിപ്പോയി.. എൺപതു ലക്ഷം എങ്കിലും മതിപ്പുള്ള ഭൂമി എന്നെങ്കിലും തൻ്റെ പേരിൽ വരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമായി അവന്.. കാര്യപ്രാപ്തി കുറവുള്ള ഷാജിയെ സ്വത്ത് ഇത്രവേഗം ഏൽപ്പിച്ചാൽ അത് നശിപ്പിച്ചു കളയുകയേ ഉള്ളു എന്ന തന്റെ പിതാവിന്റെ ദീർഘവീക്ഷണം പിന്നീട് ശരിയെന്നു സ്മിതക്കും മനസ്സിലായി.. കൊറോണ
💬 Comments
View all comments