0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 1175

ഒരു അരമണിക്കൂർ കൊണ്ട് എത്തും

ശരി എന്നാൽ ബേക്കറിയിൽ നിന്നും എന്തേലും വാങ്ങാം രാവിലെ കാപ്പിക്ക് ചപ്പാത്തി പോരെ ..ഇവിടെ നിന്നും റെഡിമൈഡ് ചപ്പാത്തി വാങ്ങാം

അപ്പൊ ശരി

ബിനു  ഉടുത്ത മുണ്ട് മാറാൻ നിൽക്കാതെ വേഗം കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു ..മഴ തകർത്തു പെയ്യുക ആയിരുന്നു .. വരാന്തയിൽ ഇരുന്ന ഒരു കുട എടുത്തു ബിനു കാറിലേക്ക് കയറി..  തന്റെ ഫോൺ കാര് ബ്ലൂട്ടൂത്തുമായി കണക്ട് ചെയ്തു പഴയഗാനങ്ങളുടെ കളക്ഷൻ ഓണാക്കി അവൻ സിറ്റിയിലേക്ക് തിരിച്ചു.. മഴ ഇല്ലങ്കിൽ പത്തു മിനിട്ടു മതി പക്ഷേ മഴമൂലവും വഴിയിൽ കേബിൾ പണി നടത്തുന്നതിനുള്ള കുഴി എടുത്തിരിക്കുന്നതിനാലും അര മണിക്കൂറിൽ ഏറെ എടുത്തു അവൻ ടൗണിൽ എത്താൻ, അവൻ ആൻസ് ബേക്കറിയുടെ മുന്നിൽ എത്തിയപ്പോഴേക്കും  രേഷ്മ കടയിൽ നിന്നും ചപ്പാത്തി വാങ്ങി , അപ്പോഴാണ് അവൾ സ്മിത പറഞ്ഞ വട്ടയപ്പത്തിന്റെ കാര്യം ഓർത്തത് ഒരു ചെറിയ ചിരിയോടെ അവൾ രണ്ടു വട്ടയപ്പവും വാങ്ങി. വണ്ടി നിർത്തി കുടയുമായി അവൻ കടതിണ്ണയിലേക്കു കയറിയപ്പോ അവൾ പെട്ടന്ന് കുടയിൽ കയറി കാറിൽ വന്നു കയറി

ഹോ എന്തൊരു മഴ - സീറ്റ്‌ ബെൽറ്റ് ധരിച്ചുകൊണ്ട് അവൻ പറഞ്ഞു

അതെ ചേട്ടായി രാവിലെ നല്ല തെളിഞ്ഞ കാലാവസ്ഥ ആയതുകൊണ്ടാ പോകാം എന്ന് കരുതിയത്

ഇപ്പൊ എപ്പോഴാണ് മഴ പെയ്യുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല, അല്ല രേഷ്മ ഇതെന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത് പുറകിലേക്ക് വച്ചിട്ട് സുഖമായി ഇരുന്നോളു- കയ്യിൽ ബാഗും പിന്നെ ആൻസ് ബേക്കറിയിൽ നിന്നും വാങ്ങിയ പൊതിക്കെട്ടും അവളുടെ മടിയിൽ ഇരിക്കുന്നത് കാരണം സീറ്റ് ബെൽറ്റ് ഇടാൻ ബുദ്ദിമുട്ടുന്ന അവളോട് അത് പറഞ്ഞു അവൻ ആ കെട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങി പിന്നിലെ സീറ്റിൽ ഇട്ടു

ഇതെന്തോ കാര്യമായിട്ട് വാങ്ങിയല്ലോ - അവൻ ചോദിച്ചു

ഹേയ് കാര്യമായി ഒന്നുമില്ല നാളെ രാവിലത്തേക്കു ചപ്പാത്തി വാങ്ങി പിന്നെ സ്മിത പറഞ്ഞു ചേട്ടായിക്ക് വട്ടയപ്പം വല്യ ഇഷ്ടം ആണെന്ന് അതുകൊണ്ട് അതും വാങ്ങി, ഇനി അവളുടെ ആങ്ങള വന്നിട്ട് ഞാൻ സൽക്കരിച്ചില്ല

💬 Comments

View all comments