0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 882

ബിനുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം ബുധനാഴ്ഛായൂം  ബിജോയ് രേഷ്മ വിവാഹം വ്യാഴഴ്ചയും നടത്താന്‍ തീരുമാനം ആയി... കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച  പോലെ ഭംഗിയായി നടന്നു.. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ കുറച്ചു ആളുകള്‍ മാത്രം പങ്കെടുത്ത വിവാഹം.. വിവാഹത്തിരക്കുകള്‍ എല്ലാം കഴിഞ്ഞു. അടുത്ത ദിവസം ഒരു  വിവാഹം കൂടി ഉള്ളതിനാല്‍ വന്നവര്‍ എല്ലാം അവിടെയൊക്കെ തന്നെ കൂടിയിട്ടുണ്ട്.. ആദ്യരാത്രി ബിനു റൂമിലേക്ക് ചെന്നപ്പോള്‍ ഗ്രീഷമ കിടക്കുകയാണ്, കതകു തുറക്കുന്ന ശബ്ദം കേട്ടതും ഗ്രീഷ്മ എഴുന്നേറ്റു.

എന്താഡോ മുഖത്ത് ഒരു പ്രസാദം ഇല്ലാത്തത്

അതുപിന്നെ ചേട്ടാ ആകെ ടയേഡ് ആയി.. രാവിലെ മുതല്‍ സാരിയും ഉടുത്ത് നില്‍ക്കുന്നതല്ലേ, ആകെ തലവേദന

എടോ താന്‍ റെസ്റ്റ് എടുത്തോ നാളെയും കല്യാണം ഉള്ളതല്ലേ നമുക്ക് ഇനി ജീവിതകാലം മുഴുവന്‍ ഉണ്ടല്ലോ ആദ്യരാത്രി ആഘോഷിച്ചില്ല എന്നു വച്ച് ആരും തൂക്കികൊല്ലാന്‍ ഒന്നും പോകുന്നില്ലല്ലോ. ബിനു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോ അവള്‍ ആശ്വാസത്തോടെ കിടന്നു ഉറങ്ങി.. ബിനുവും ക്ഷീണിതന്‍ ആയതിനാല്‍ അവനും കിടന്നു.

പിറ്റേന്നു കല്യാണപരിപാടികൾ ഭംഗിയായി നടന്നു.. രണ്ടു വിവാഹങ്ങളും ഭംഗിയായി നടന്നതിൽ  എല്ലാവര്ക്കും സന്തോഷം ..വൈകിട്ട് പന്തൽ അഴിച്ചു കൊണ്ട് ഇരുന്നപ്പോ ബിനുവിന്റെ മൊബൈലിൽ ഒരു കാൾ വന്നു

ഹലോ

ബിനുചേട്ടൻ അല്ലേ

അതേ ആരായിരുന്നു

ചേട്ടാ എന്റെ പേര് റഫീഖ് എന്നാണ് എനിക്ക് ചേട്ടനെ ഒന്ന് കാണണമായിരുന്നു

എന്തായിരുന്നു കാര്യം ഇന്നിപ്പോ ഞാൻ കല്യാണത്തിരക്കിൽ ആണ് അടുത്ത ദിവസം കണ്ടാൽ പോരെ

പോര ചേട്ടാ വളരെ അത്യാവശ്യം ആണ് ബുദ്ദിമുട്ട് ഇല്ലങ്കിൽ അടുത്തുള്ള ആൻസ് ബേക്കറി വരെ ഒന്ന് വരൂ

എന്റെ സുഹൃത്തേ ഞാൻ പറഞ്ഞില്ലേ ഇന്നിപ്പോ എന്ത് അത്യാവശ്യം ആണെങ്കിലും വരാൻ പറ്റില്ല നിങ്ങൾ കാര്യം ഫോണിൽ പറയൂ അല്ലങ്കിൽ ഇങ്ങോട്ട് വരൂ

ഫോണിൽ പറയാവുന്ന കാര്യമോ അങ്ങോട്ട് വരാൻ പറ്റുന്ന സാഹചര്യവും അല്ല പക്ഷേ എനിക്ക് ചേട്ടനെ കണ്ടേ പറ്റൂ

എന്താണ് ഹേയ് ഇത് തല പോകുന്ന കാര്യം ആണെങ്കിലും ഇന്ന് പറ്റില്ല പിന്നെ ഒരിക്കൽ ആകട്ടെ

ചേട്ടന്റെ ഈ നമ്പറിൽ വാട്സാപ്പ് ഉണ്ടോ

ഇല്ല ഇത് എന്റെ ലോക്കൽ നമ്പർ ആണ് എന്റെ വാട്സാപ്പ് നമ്പർ +27 .......... 9  ആണ്

ഓക്കേ ചേട്ടാ ആ നമ്പറിലോട്ട് ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് അതൊന്നു നോക്കീട്ട് ചേട്ടൻ വരണമോ വേണ്ടയോ എന്ന് തീരുമാനിക്ക്

ഫോണിൽ മെസ്സജ് ടോൺ കേട്ട് ബിനു വാട്സാപ്പ് തുറന്നു നോക്കി

💬 Comments

View all comments