0%

Chapter Title : കണക്കുപുസ്തകം 1 [Wanderlust]

Author : wanderlust Read All Parts 3.6K

വച്ചുകൊണ്ട് നടക്കും. അങ്ങനെ ഒരാളെ ഉള്ളു.. അത് നമ്മുടെ രാമേട്ടൻ ആണ്. അല്ലാതെ ഒരാളെപ്പോലും പുള്ളി വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

: രാമേട്ടൻ ഈ സാറിന്റെ ബന്ധുവാണെന്നാണ് എന്റെ അറിവ്…

എല്ലാവരും ക്യാന്റീനിൽ ഭക്ഷണത്തിൽ മുഴുകിയിരിക്കുമ്പോൾ ഹരിയും രാമേട്ടനും ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. കഴിക്കാൻ ഇരുന്നവരുടെയൊക്കെ നോട്ടം ഇടയ്ക്കൊക്കെ ഹരിയുടെ ക്യാബിനിലേക്ക് പോകുന്നുണ്ട്. ഇനി വല്ല ബോണസും താരനായിരിക്കുമോ ഇത്രയും കാര്യമായ ചർച്ച എന്നാണ് ചിലരുടെയെങ്കിലും മനസ്സിൽ. ഈ സാമ്പത്തിക വർഷം അവസാനിക്കാറായേ… സാധാരണ എന്തെങ്കിലും വലിയ തീരുമാനങ്ങൾ എടുക്കാനുള്ളപ്പോഴാണ് ഹരി ഓഫിസിലേക്ക് വരാറുള്ളത്. അതുകൊണ്ട് ജോലിക്കാർക്കൊക്കെ പ്രതീക്ഷയും വാനോളമുണ്ട്..

: രാമേട്ടാ.. എന്തായി നമ്മുടെ സെക്രട്ടറിയുടെ കാര്യം

: എന്റെ ഹരീ… നിനക്ക് ആരെയും ബോധിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ.ആ മീന കുറേതവണ അപ്ലിക്കേഷൻ ഇട്ടതല്ലേ, ഇനി ആരെയും കിട്ടിയില്ലേൽ തൽക്കാലം അവളെ നോക്കണോ…..അല്ലേൽ നീ ഒരു കാര്യം ചെയ്യ്, വീട്ടിലില്ലേ ഒരു പെണ്ണ്, അവളോട് ജോലിയൊക്കെ രാജിവച്ച് ഇവിടെവന്നിരിക്കാൻ പറ..

: അവളോട് ഞാൻ പറയാഞ്ഞിട്ടാണോ… രാമേട്ടനെ അവൾ അങ്കിളേ എന്നല്ലേ വിളിക്കാറ്.. പറഞ്ഞുനോക്ക്..

: അതിലും ബേധം വല്ല ട്രെയിനിനും തല വയ്ക്കുന്നതാ… ഞാനറിഞ്ഞു, അവൾ അവിടെ കാട്ടിക്കൂട്ടിയ പുകിലൊക്കെ.

: രാമേട്ടാ… തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ…

: ഉം.. പറ. നിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒരു ധാരണയും വയ്ക്കുന്നില്ല…

: നമ്മുടെ സ്വപ്ന എങ്ങനുണ്ട്… വിശ്വസിക്കാമോ.. ആള് നല്ല ആത്മാർത്ഥത ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. സ്മാർട്ടാണ്..

: എനിക്ക് മുന്നേ പറയണമെന്നുണ്ടായിരുന്നു…. പിന്നെ നീ

💬 Comments

View all comments