0%

Chapter Title : കണക്കുപുസ്തകം 1 [Wanderlust]

Author : wanderlust Read All Parts 3.6K

ഹരി തന്റെ ഓഫിസ് കാര്യങ്ങളിൽ മുഴുകുന്നതും, രാമേട്ടൻ എന്തൊക്കെയോ ഫയലുമായി പോകുന്നതും ഒക്കെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി.

ഉച്ചസമയത്ത് ക്യാന്റീനിൽ തന്റെ സുഹൃത്ത് മീനയോട് സ്വപ്ന കാര്യങ്ങളൊക്കെ വിവരിച്ചു. മീന ആ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർങ്ങളായി. അതുകൊണ്ട് ഹരിയെ മീനയ്ക്ക് പരിചയമുണ്ട്.

: എടി കുഴപ്പമാവുമോ… പെർമനെന്റ് ആക്കുന്നതിന് പകരം ഡിസ്മിസ് ആക്കുമോ..

: ഹേയ്.. അങ്ങനൊക്കെ ചെയ്യോ… പറയാൻ പറ്റില്ല, ഇത്രയും വർഷമായിട്ടും ഹരിസാറിന്റെ സ്വഭാവം മാത്രം എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്തോ ഒരു പ്രത്യേക ടൈപ്പ് ആണ്. ചിലപ്പോ ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാവില്ല. ചില സമയത്ത് ഇതുപോലെ വൃത്തികെട്ട ജീവി വേറെ ഇല്ലെന്ന് തോന്നും.

: പോടി… നല്ല ആളാണെന്നാ എനിക്ക് തോന്നിയത്. അല്ലെങ്കിൽ എന്നെ രണ്ട് ചീത്തയെങ്കിലും പറയേണ്ടതല്ലേ..

: നിനക്കുള്ളത് രാമേട്ടൻ തന്നില്ലേ…അത് ആര് പറഞ്ഞിട്ടാണെന്ന വിചാരിച്ചേ..

: ഓഹോ.. അപ്പൊ ആളെ ഭയക്കണം…

: സാർ ഇറങ്ങാൻ നേരം നീ പോയി ഒരു സോറി പറഞ്ഞുനോക്ക്….. ഈ മുതലാളിമാരുടെയൊക്കെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ..

: ഞാൻ എന്റെ ഡ്യൂട്ടിയല്ലേ ചെയ്തത്…

: അതൊക്കെ ശരിതന്നെ.. പക്ഷെ ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ദയയും ഉണ്ടാവില്ല. നിനക്കറിയോ… സാറിന്റെ സെക്രെട്ടറി പോസ്റ്റ് ഒഴിഞ്ഞു കിടക്കുവാ.. ഞാൻ കുറേ തവണ അപ്ലിക്കേഷൻ ഇട്ടുനോക്കി… പക്ഷെ ഒരു രക്ഷയും ഇല്ല.. അയാൾക്ക് ആരെയും വിശ്വാസമില്ല, ഞാൻ ഇപ്പൊ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഒരു പരിഗണനയും തന്നില്ല. എന്നാൽ ഒരാളെ ബോധ്യപ്പെട്ടാൽ എടുത്ത് തോളത്ത്

💬 Comments

View all comments