Chapter Title : കണക്കുപുസ്തകം 1 [Wanderlust]
ഓഫിസിലെ ഒരു സാധാ ജോലിക്കാരിയുടെ പാത്രത്തിൽ നിന്നും ഒരു മടിയും കൂടാതെ ഭക്ഷണം ആസ്വദിച്ച് രുചിച്ചത് അവൾക്ക് വിശ്വസിക്കാനായില്ല..
: കറിക്ക് അധികം എരിവൊന്നും ഇല്ലല്ലോ പിന്നെ എന്തുപറ്റി സ്വപ്നയ്ക്ക്… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..
: ഹേയ്.. ഒന്നുമില്ല സാറെ..
: എന്ന പിന്നെ കഴിക്ക് പെണ്ണേ..
: സാറെ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. കമ്പനി മേധാവിയെ ആളറിയാതെ തടഞ്ഞു. അത് എന്റെ ജോലിയായിരുന്നു. അതിന് ഇങ്ങനൊരു ശിക്ഷ വേണമായിരുന്നോ..
: സ്വപ്ന.. ഞാൻ മനസ്സിലാക്കിയിടത്തോളം സ്വപ്ന അവിടെയിരിക്കേണ്ട ആളല്ല. അതിന് ഉടനടി ഒരു നടപടിയെടുത്തു. അതിനുള്ള അവകാശം എനിക്കില്ലേ. എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കല്ലേ കുട്ടീ.. നീ കഴിക്കെടോ. എന്നിട്ട് കൈയൊക്കെ കഴുകി ആ കവർ തുറന്നു നോക്ക്..
: വേണ്ട സാറെ.. ഇനി ഈ ചോറ് തിന്നാൻ ഞാൻ അർഹയല്ല. പണവും പ്രതാപവുമില്ലെന്നേ ഉള്ളു. ആത്മാഭിമാനം കൈവിട്ടിട്ടില്ല.
: സ്വപ്ന ഇങ്ങനെ വിഷമിക്കല്ലേ… നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം..
: വേണ്ട സാറെ.. ഇത്രയും നാൾ ശമ്പളം തന്നതിന് നന്ദിയുണ്ട്. പിന്നെ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസവും ഉണ്ട്. അതുകൊണ്ട് പശ്ചാത്താപവും ഇല്ല.
: ശരി… ഒരു കാര്യം ചെയ്യ് അതിനകത്തുള്ള പേപ്പറിൽ ഒരൊപ്പിട്ട് മാനേജരുടെ കയ്യിൽ കൊടുത്തേക്ക്..
ടേബിളിൽ നിന്നും എഴുന്നേറ്റ് പോയ സ്വപ്ന കൈ കഴുകി നേരെ വന്ന് കവർ തുറന്നുനോക്കി അതിനുള്ളിലെ പേപ്പർ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
: ദേ… വീണ്ടും കരയുന്നു… ഇതിനുമാത്രം കണ്ണുനീർ എവിടാ ഈ ശരീരത്തിൽ
: സാറേ…. എനിക്ക്..
: ഒപ്പിട്ട് കൊടുത്തിട്ട് ദേ ആ കാണുന്ന ഓഫീസിൽ പോയിരിക്ക് പെണ്ണേ… ഇനി മേലാൽ കരയരുത് കേട്ടോ…
: സാറെ എന്നാലും… ഇതെങ്ങനെ
: എനിക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നു.. ഞാൻ നോക്കിയപ്പോ അതിലൊക്കെ സ്വപ്നയ്ക്ക് നൂറിൽ നൂറാണ് മാർക്ക്… ഇനി മോള് വേഗം കണ്ണൊക്കെ തുടച്ച് ഉഷാറായേ….
സ്വപ്ന തന്റെ പുതിയ ക്യാബിനിൽ കയറിയിരുന്ന് ഹരിയുടെ നിർദേശങ്ങൾക്കായി കാത്തിരുന്നു. അൽപനേരത്തെ ഇടവേളയ്ക്ക് ശേഷം ഓഫിസ് ബോയ് ഒരു കേക്കുമായി വന്ന്
💬 Comments
View all comments