Chapter Title : കണക്കുപുസ്തകം 1 [Wanderlust]
ഉള്ള ആളല്ലേ നിങ്ങൾ.. എന്നിട്ടാണോ ഇങ്ങനൊക്കെ. വളരെ മോശമായിപ്പോയി..
: ഇതിപ്പോ നിന്നോട് ഇത്രയും പറഞ്ഞ എന്നെ വേണം തല്ലാൻ… ഒരു കാര്യം കൂടി പറയാം. നല്ല കുട്ടിയാ, എന്നേക്കാളും വിശ്വസിക്കാം.
: എന്ന പോയി ലെറ്റർ അടിക്ക് രാമചന്ദ്രാ… അവളോട് കാര്യം പറയണ്ട. ഞാൻ പറഞ്ഞോളാം. ഒരു കവറിലിട്ട് കൊടുത്താ മതി. ഇപ്പൊ എല്ലാവരും കഴിക്കാൻ ഇരുന്നിട്ടാ ഉള്ളത്. അതാവുമ്പോ തുറന്നുനോക്കാൻ പറ്റില്ല. കുറച്ച് ടെൻഷൻ അടിക്കട്ടെ. വേഗം പോയി ശരിയാക്ക് രാമേട്ടാ…
: ഇതാ നിന്റെ കുഴപ്പം.. എന്തെങ്കിലും തീരുമാനിച്ചാൽ അപ്പൊ നടക്കണം..
രാമചന്ദ്രൻ ഉടനെ ഹരി പറഞ്ഞപോലെ സ്വപ്നയ്ക്കുള്ള പ്രൊമോഷൻ ലെറ്റർ ശരിയാക്കി ഒരു കവറിലിട്ട് നേരെ ക്യാന്റീനിലേക്ക് പോയി. ഹരിയുടെ നിർദേശപ്രകാരം മുഖഭാവം അല്പം നിരാശ നിറച്ചാണ് പോയത്. കയ്യിലൊരു കവറുമായി ഹരിയുടെ ഓഫീസിൽ നിന്നും ഇറങ്ങി തന്നെ ലക്ഷ്യമാക്കി വരുന്ന മാനേജരെ കണ്ടയുടനെ സ്വപ്നയുടെ ഹൃദയം പടപടാ മിടിച്ചുതുടങ്ങി.
: മോളേ… ഇത് ഹരി സാർ നിനക്ക് തരാൻ ഏല്പിച്ചതാ.. കഴിച്ചു കഴിഞ്ഞിട്ട് നോക്കിയാൽ മതി.
: സാറെ.. എന്താ ഇതിൽ..
: എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി..സ്വപ്നയെ റിസപ്ഷനിൽ നിന്നും മാറ്റാനാണ് ഹരി സാർ പറഞ്ഞിരിക്കുന്നത്..
രാമേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും സ്വപ്നയുടെ കണ്ണുകൾ നിറഞ്ഞു. മീന സ്വപ്നയെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുനീർ തുള്ളികൾ നിയന്ത്രണം വിട്ട് പുറത്തേക്ക് ചാടി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സ്വപ്ന കണ്ണുതുടച്ചെങ്കിലും അവളുടെ വിഷമത്തിന് അറുതിയായില്ല. കഴിക്കാൻ എടുത്തുവച്ച ഭക്ഷണം അവൾക്കുമുന്നിൽ വലിയൊരു ഭാരമായി തോന്നി. മീന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സ്വപ്നയുടെ കാതുകൾ അടഞ്ഞിരിക്കുകയാണ്.
ഹരി തന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്നതും സ്വപ്നയുടെ പുറകിലായി നിന്നതുമൊന്നും അവളറിഞ്ഞില്ല. സ്വപ്നയുടെ തയലിൽ ഒരു കൊട്ടുകൊടുത്ത് ഹരി ഒരു കസേരവലിച്ച് അതിലിരുന്ന് സ്വപ്നയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി. അവൾ പാടുപെട്ട് തന്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ഹരിക്ക് മുഖത്ത് പുഞ്ചിരിയാണ് വന്നത്. സ്വപ്നയുടെ പാത്രത്തിൽ നിന്നും അവൾ കുഴച്ചുവച്ച ചോറെടുത്ത് രുചിച്ചുനോക്കിയ ശേഷം ഹരി മീനയെ നോക്കി കണ്ണിറുക്കി..മീനയ്ക്ക് അത്ഭുതമാണ് തോന്നിയത്. ഇത്രയും വലിയൊരു മനുഷ്യൻ തന്റെ
💬 Comments
View all comments