0%

Chapter Title : കണക്കുപുസ്തകം 1 [Wanderlust]

Author : wanderlust Read All Parts 3.6K

തോളിൽ കിടക്കുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് ചരിത്രമുറങ്ങുന്ന ആ മരപ്പലകകൊണ്ട് തീർത്ത ഇരിപ്പിടം തുടച്ചു വൃത്തിയാക്കി.

ചായക്കാശ് കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേർ ഒരു ടാക്സിക്ക് കൈകാണിച്ചു നിർത്തി. കൂട്ടത്തിൽ ഒരാൾ ഡ്രൈവറോട് എന്തോ സംസാരിച്ച ശേഷം നാലുപേരും വണ്ടിയിലേക്ക് കയറി. വാഹനത്തിൽ കയറിയതുമുതൽ നാലുപേരും സുഹൃത്തുക്കളെ പോലെ പരസ്പരം സംസാരിച്ചും ചിരിച്ചും ഉല്ലസിക്കുന്നു. കാറിന്റെ സ്‌പീക്കറിൽ നിന്നും പഴയ ഹിന്ദി ഗാനങ്ങൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. ഡ്രൈവറോട് പറഞ്ഞ സ്ഥലം എത്തിയെന്ന് തോനുന്നു. അയാൾ വണ്ടി ഒതുക്കി നിർത്തി. പണം കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേരും നേരെ നടന്നത് ഒരു ബാറിലേക്കാണ്. എൻട്രൻസിൽ നിൽക്കുന്ന ജീവനക്കാരനോട് എന്തോ പറഞ്ഞ ശേഷം അയാൾ വാതിൽ തുറന്ന് അകത്തേക്ക് ചൂണ്ടി. അകത്ത് റിസപ്ഷൻ പോലെ ചെറിയൊരു മുറിയുണ്ട്. അവിടെ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അവർ ബാർ ലക്ഷ്യമാക്കി നടന്നു. ബാറിന് അകത്തേക്കുള്ള കതകിന് അടുത്തെത്തിയപ്പോഴേക്കും അത് തുറന്നുവന്നു. അകത്ത് നടക്കുന്ന ലൈവ് മ്യൂസിക് ആസ്വദിച്ചുകൊണ്ട് മധുനുകരുന്ന കുറേയാളുകൾ. അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്ക് കടക്കുവാനുമായി പ്രത്യേകം വാതിലുകൾ ഉണ്ട്. രണ്ട് വാതിലുകൾക്ക് ഇരുവശവും നല്ല ഗഡാഗഡിയൻമാരായ ബൗൺസേർസിനെ നിർത്തിയിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ബാറിൽവച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണ് ഭാവമെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അർത്ഥം.

നാലുപേർക്ക് ഇരിക്കാവുന്ന ടേബിളിൽ ബിയർ ബോട്ടിലുകൾ നിരന്നു. സ്റ്റേജിൽ ഡിജെ പാർട്ടിയെ അനുസ്മരിപ്പിക്കും വിധം ലൈവ് പ്രോഗ്രാം അരങ്ങേറുന്നത് ആസ്വദിച്ച് തണുത്ത ബിയർ നുണയുന്ന നാലുപേർ. കൂട്ടത്തിൽ ഒരാൾ കൈകാണിച്ച് വിളിച്ചതുപ്രകാരം വെയ്റ്റർ അവർക്ക് അടുത്തേക്ക് വന്നു. അയാളുടെ കാതിൽ എന്തോ മന്ത്രിക്കുന്നതും അയാൾ തിരിഞ്ഞു നടക്കുന്നതും കാണാം.

💬 Comments

View all comments