Chapter Title : കണക്കുപുസ്തകം 1 [Wanderlust]
ഒരു ഡോർ തുറന്ന് അകത്തേക്ക് പോയ വെയ്റ്റർ അൽപ നേരത്തിന് ശേഷം തിരിച്ചുവന്ന് നാലുപേരെയും കൂട്ടി അയാൾ നേരത്തെ പോയ അതേ മുറിയിലേക്ക് കടന്നു. ബാറിൽ നടക്കുന്ന ഹുങ്കാര ശബ്ദമൊന്നും ആ കതകിന് ഇപ്പുറം കേൾക്കാനില്ല. ഓഫിസ് പോലെ തോന്നിക്കുന്ന വിശാലമായ ഒരു മുറി. വെള്ളയും വെള്ളയുമിട്ട ഒരാളാണ് അതിന്റെ അധികാരിയെന്ന് തോനുന്നു. കൂടെ രണ്ടുപേരും ഉണ്ട്. അവർ ഈ നാലുപേരോട് എന്തൊക്കെയോ സംസാരിക്കുന്നു. ശേഷം തന്റെ കയ്യിലുള്ള ടാബിൽ നിന്നും എന്തോ കാണിക്കുന്നു. നാലുപേരുടെയും മുഖം വിടർന്നു. ടാബ്ലെറ്റിൽ ചൂണ്ടുവിരൽ തേയുന്നതിനൊപ്പം മുഖഭാവങ്ങൾ മാറിമറിഞ്ഞു. അവസാനം പോക്കെറ്റിൽ നിന്നും പൈസ എടുത്ത് വെള്ളകുപ്പായക്കാരന് നേരെ നീട്ടിയ ശേഷം നാലുപേരും പരസ്പരം നോക്കി ചിരിച്ചു. വെളുത്ത കുപ്പായക്കാരന്റെ നിർദേശപ്രകാരം അയാളുടെ സഹായി ഇവരെ നാലുപേരെയും കൂട്ടി മറ്റൊരു മുറിയിലേക്കാണ് പോയത്. ഒഴിഞ്ഞ ഒരു മുറിയിൽ നിറയെ ബിയർ ബോട്ടിലുകളും കാർട്ടൂൺ ബോക്സുകളും അലങ്കോലമായി കിടക്കുന്നു. ബാർ ജീവനക്കാരൻ ഒരു സ്വിച്ചിൽ അമർത്തിയപ്പോഴേക്കും തറയിൽ നിന്നും ഉയർന്നുവന്ന കട്ടിയുള്ള ഉരുക്ക് വാതിൽ തുറന്നുവന്നു. താഴേക്ക് ഇറങ്ങിപ്പോകുന്ന ചുവപ്പ് പരവതാനി വിരിച്ച കോണിപ്പടിയിലൂടെ അയാൾ നാലുപേരെയും ആനയിച്ചു. ശീതീകരിച്ച മുറിയുടെ അകത്തളങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകൊടികളിൽ കേരളാ സാരി മുതൽ മോഡേൺ നൈറ്റ് ഡ്രസ്സ് വരെ അണിഞ്ഞിരിക്കുന്ന പല പ്രായക്കാരായ സ്ത്രീകൾ. നാലുപേരോടും എന്തോ സംസാരിച്ച ശേഷം ബാർ ജീവനക്കാരൻ പുറത്തേക്ക് മാറി നിന്നു. നാലുപേരും തങ്ങൾക്ക് ഇഷ്ടപെട്ട തരുണീമണികളെ മാടിവിളിച്ചു. കസ്റ്റമേഴ്സിനെ കിട്ടിയ സന്തോഷം ഒരു ചിരിയിൽ ഒതുക്കി ഓരോ സ്ത്രീയും അവരവരുടെ പങ്കാളിയെ കൈപിടിച്ചുകൊണ്ട് ഓരോ മുറികളിലേക്കായി
💬 Comments
View all comments